Breaking News

നമിതയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കടുത്ത നടപടിക്ക് മോട്ടോര്‍ വാഹന വകുപ്പ്

നമിത

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ നമിതയെന്ന ബിരുദ വിദ്യാര്‍ത്ഥിയെ ബൈക്ക് ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കടുത്ത നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ബൈക്ക് ഓടിച്ചിരുന്ന ആന്‍സണ്‍ റോയിയുടെ ലൈസന്‍സും ആര്‍സിയും റദ്ദാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. പ്രതി അമിത വേഗതയിലാണ് ബൈക്ക് ഓടിച്ചിരുന്നതെന്നും ഇതാണ് അപകടത്തിന് കാരണമായതെന്നുമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രാഥമിക നിഗമനം. ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള ആന്‍സണ്‍ ഡിസ്ചാര്‍ജ് ആയാല്‍ അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ തീരുമാനം.

കഴിഞ്ഞ ദിവസമാണ് റോഡ് മുറിച്ചുകടക്കുന്നതിനിടെ മൂവാറ്റുപുഴ നിര്‍മ്മല കോളേജ് ബി.കോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ വാളകം കുന്നയ്ക്കാല്‍ നമിത ബൈക്കിടിച്ച് മരിച്ചത്. നമിതയുടെ കൂടെ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥിനിക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. അപകടം നടന്ന ഉടന്‍ തന്നെ പരിക്കേറ്റവരെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നമിതയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ബൈക്ക് ഓടിച്ചിരുന്ന ആന്‍സണ്‍ റോയിക്കും അപകടത്തില്‍ സാരമായി പരിക്കേറ്റിട്ടുണ്ട്. ആന്‍സണ്‍ കൊലപാതക ശ്രമമടക്കം നിരവധി കേസുകളില്‍ പ്രതിയാണെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഇയാള്‍ സ്ഥിരമായി ലഹരി ഉപയോഗിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *