

കോഴിക്കോട്: ഏകീകൃത വ്യക്തി നിയമത്തില്‍ കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനവുമായി സി.പി.എം. ഏകീകൃത വ്യക്തി നിയമവുമായി ബന്ധപ്പെട്ട് സി.പി.എം സെമിനാര്‍ ഈ മാസം 15ന് കോഴിക്കോട് നടത്താനിരിക്കെയാണ് ഈ വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന് രൂക്ഷമായ ആരോപണവുമായി രംഗത്തെത്തിയത്. കോണ്‍ഗ്രസ് മൃദു ഹിന്ദുത്വസമീപനം സ്വീകരിക്കുന്നവരാണെന്നും മതേതര വിശ്വാസികള്‍ക്കൊപ്പം കൂട്ടാനാകില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിന് എതിരായ സെമിനാറില്‍ മുസ്ലിം ലീഗ് അടക്കമുള്ളവരെ ക്ഷണിക്കുമെന്ന് പറഞ്ഞ കെ.പി.മോഹനന് സെമിനാറില്‍ വന്‍ ജനപങ്കാളിത്തം ഉറപ്പാക്കുമെന്നും വ്യക്തമാക്കി.


