Breaking News

ബിവറേജസ് കോര്‍പറേഷനില്‍ പണിമുടക്ക്

തിരുവനന്തപുരം: ബിവറേജസ് കോര്‍പറേഷനില്‍ പണിമുടക്ക് പ്രഖ്യാപിച്ച് ഭരണ-പ്രതിപക്ഷ യൂണിയനുകള്‍. ഈ മാസം 30 നാണ് യൂണിയനുകള്‍ പണിമുടക്കി പ്രതിഷേധിക്കുന്നത്. സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി യൂണിയനുകള്‍ സംയുക്തമായാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്നാണ് യൂണിയന്റെ ആവശ്യം.

ജീവനക്കാരെ സമരത്തിലേക്കു തള്ളി വിട്ടതാണെന്നും യൂണിയനുകള്‍ പറയുന്നു. കെ.എസ്.ബി.സി ബോര്‍ഡ് 2021 ജൂണ്‍ 23ന് ശമ്പള പരിഷ്‌കരം ഫയല്‍ അംഗീകരിച്ച് സര്‍ക്കാരിനെ അറിയിച്ചപ്പോള്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ടുള്ള വിദഗ്ധ സമിതി റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ മതി എന്ന് നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് കെഎസ്ബിസി പത്രക്കുറിപ്പില്‍ പറയുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *