Breaking News

കല്ലമ്പലത്ത് വന്‍ മോഷണം: വീട്ടില്‍നിന്ന് 41 പവന്‍ കവര്‍ന്നു

സ്വര്‍ണ്ണം സൂക്ഷിച്ചിരുന്ന അലമാരയുടെ പൂട്ടുപൊളിച്ച നിലയില്‍

കല്ലമ്പലം: കല്ലമ്പലത്ത് വന്‍ മോഷണം. മോഷ്ടാവ് വീട്ടില്‍നിന്ന് കവര്‍ന്നത് 41 പവനും 12,000 രൂപയും. കല്ലമ്പലം കടവൂര്‍ ഹിസാന മന്‍സിലില്‍ ആണ് മോഷണം നടന്നത്. തിങ്കളാഴ്ച രാത്രി 11.30 നും ചൊവ്വാഴ്ച പുലര്‍ച്ചെ 4.30 നും ഇടയിലാണ് മോഷണം നടന്നിട്ടുള്ളതെന്ന് വീട്ടുടമ ഹിജാസ് പറഞ്ഞു. വീടിനകത്ത് അതിക്രമിച്ചു കയറി താഴത്തെ നിലയിലുള്ള കിടപ്പുമുറിയിലെ അലമാരയുടെ പൂട്ടുപൊളിച്ചാണ് മോഷണം നടത്തിയിട്ടുള്ളത്. 41 പവന്‍ സ്വര്‍ണ്ണം കൂടാതെ അലമാരയില്‍ തൂക്കിയിരുന്ന ബാഗില്‍ ഉണ്ടായിരുന്ന 9500 രൂപയും ഹിജാസിന്റെ പിതാവിന്റെ പാന്റ്‌സിന്റെ പോക്കറ്റില്‍നിന്ന് 2500 രൂപയും മോഷണം പോയിട്ടുണ്ട്.

ഹിജാസും ഭാര്യയും കുഞ്ഞുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. രാത്രി 11.30 ഓടെ ഹിജാസും ഭാര്യയും കുഞ്ഞിനെയുമെടുത്ത് മുകളിലത്തെ നിലയിലെ മുറിയിലേക്ക് ഉറങ്ങാനായി പോയി. അടുത്ത ദിവസം രാവിലെയാണ് വീട്ടില്‍ മോഷണം നടന്നെന്ന് അറിഞ്ഞത്. അടുത്ത ഒരു ബന്ധുവിന്റെ വിവാഹ ആവശ്യത്തിലേക്കായി വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണമാണ് മോഷണം പോയത്. പോലീസില്‍ പരാതി നല്‍കുകയും അതോടൊപ്പം സ്വന്തം നിലയില്‍ പരിസരപ്രദേശത്തുനിന്ന് മോഷ്ടാവിനെ കുറിച്ചുള്ള സൂചനകള്‍ ലഭിക്കുമോയെന്ന് അന്വേഷിക്കുകയും ചെയ്യുന്നുണ്ടെന്ന് ഹിജാസ് വ്യക്തമാക്കി. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കല്ലമ്പലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *