
വർക്കല: കേരളത്തിന്റെ വികസനത്തോടുള്ള കേന്ദ്ര സർക്കാരിന്റെ തുടർച്ചയായ അവഗണനയ്ക്കും ജനവിരുദ്ധ – വർഗീയ നയങ്ങൾക്കുമെതിരെ സിപിഐ എം വർക്കല നോർത്ത്, സൗത്ത് ലോക്കൽ കമ്മിറ്റികൾ സംയുക്തമായി വർക്കല മൈതാനത്ത് പ്രതിഷേധ ധർണ സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ഷൈലജാ ബീഗം ഉദ്ഘാടനം ചെയ്തു. സിപിഐ എം വര്‍ക്കല നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി എന്‍ അരവിന്ദാക്ഷന് അധ്യക്ഷനായി. സൗത്ത് ലോക്കൽ സെക്രട്ടറി സിജോവ് സത്യൻ സ്വാഗതം പറഞ്ഞു. സിപിഐ എം വർക്കല ഏരിയ സെക്രട്ടറി എംകെ യൂസഫ്, ഏരിയ കമ്മിറ്റി അംഗങ്ങളായ കെഎം ലാജി, വി സത്യദേവൻ, കെആർ ബിജു, ബിന്ദു ഹരിദാസ്, വി സുനിൽ എന്നിവർ സംസാരിച്ചു.

