Breaking News

വർക്കലയിൽ മത്സ്യത്തൊഴിലാളിക്ക് വെട്ടേറ്റു

വർക്കലയിൽ യുവാവിന് വെട്ടേറ്റു. മത്സ്യത്തൊഴിലാളിയായ മാന്തറ സ്വദേശി സജീർ (39 )നാണ് വെട്ടേറ്റത്. സുഹൃത്തായ സുധീർ ആണ് വെട്ടിയതെന്ന്സജീർ പോലീസിനോട് പറഞ്ഞു. ഇന്ന് രാവിലെ 9 .30 നാണ് സംഭവം.

യുവാവിന്റെ കഴുത്തിൽവെട്ടാൻ ശ്രമിക്കുന്നതിനിടയിൽ കൈകൊണ്ട് തടയുകയായിരുന്നു സജീറിന്റെ ഇരു കൈപൊത്തികളും മുറിഞ്ഞു തൂങ്ങിയ നിലയിൽ ആണ് കാണപ്പെട്ടത്.ആക്രമണത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു

നാട്ടുകാരും ബന്ധുക്കളും സ്ഥലത്തെത്തി സജീറിനെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ കൊടുത്തതിനു ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അയിരൂർ പോലീസിന്റെ ഊർജ്ജിതമായ അന്വേഷണത്തിൽ പ്രതിയായ മാന്തറ സ്വദേശി സുധീറിനെ കണ്ടെത്തി കസ്റ്റഡിയിലെടുത്തു.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ; ഇരുവരും സുഹൃത്തുക്കളാണ്. ഒരു മിച്ചുള്ള മദ്യപാനത്തിനിടയിലുണ്ടായ തർക്കമാണ് ഇവർ തമ്മിൽ അടിപിടിയും വെട്ടും നടന്നത്. വെട്ടേറ്റ സജീറും സുഹൃത്തായ പ്രതിയും സജീറിന്റെ ബന്ധുവായ മമ്മാസും കക്കവാരാൻ പോകുന്നതിൽ ആരാണ് കൂടുതൽ കക്ക വാരുന്നത് എന്നതിനെ ചൊല്ലിയുള്ള തർക്കമാണ് പ്രതിയെ പ്രകോപിത നാക്കി യത്. മത്സJബന്ധനത്തിനു പുറമേ പാചക തൊഴിലാളി കൂടിയായ
സജീറിനെ വെട്ടി കൊല്ലണമെന്നുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി ആലോചിച്ചുറച്ച് പ്രതി ഇന്ന് (25.11.2022) രാവിലെ 09.30 മണിക്ക് സജീറും സുഹൃത്തും കൂടി സുഹൃത്തിന്റെ മോട്ടോർ സൈക്കിളിൽ പാചകത്തിന്റെ ലിസ്റ്റ് കൊടുക്കുന്നതിനായി മലപ്പുറം പള്ളി ഭാഗത്ത് നിന്നും മാന്തറ ക്ഷേത്രത്തിലേക്ക് വരുന്ന വഴി റോഡിൽ പ്രതി വെട്ടുകത്തിയുമായി ഇവർസഞ്ചരിച്ചു വന്ന സ്കൂട്ടർ തടഞ്ഞു നിർത്തി സജീറിനെ ആക്രമിക്കുകയും , കയ്യിൽ കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് മാരകമായി വെട്ടിപ്പരിക്കേൽപ്പി ക്കുകയും ചെയ്തത്. കഴുത്തിന്‌ നേരെ വന്ന വെട്ടുകത്തി കൈ കൊണ്ട് തടഞ്ഞത് കൊണ്ടാണ് ഇരു കൈപ്പത്തികളും മുറിഞ്ഞു തൂങ്ങിയത്. മണിക്കൂറുകൾക്കകം കസ്റ്റഡിയിലെടുത്ത പ്രതിയെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും .
,

Related posts

Leave a Reply

Your email address will not be published. Required fields are marked *