Breaking News

ശിവഗിരിയിൽ ദിവസങ്ങൾ പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി

വർക്കല :ശിവഗിരി തീർത്ഥാടന സമ്മേളനവേദിയാകുന്ന ഓഡിറ്റോറിയത്തിന് സമീപത്തെ ഇലക്ട്രിക്ക് മുറിയിൽ അജ്ഞാതന്റ്റെ മൃതദേഹം കണ്ടെത്തി. തൂങ്ങി മരിച്ച നിലയിൽ വൈകിട്ട് 6 മണിയോടെയാണ് മൃതദേഹം കണ്ടെത്തുന്നത്. ശിവഗിരി മഠത്തിന്റെ ഇലക്ട്രിഷ്യനായായ ബാബുലാൽ ആണ് മൃതദേഹം ആദ്യമായി കാണുന്നത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. മുറിയുടെ വാതിൽ ചാരിയിട്ടു മാത്രമേ ഉണ്ടായിരുന്നുള്ളു. ഇക്കഴിഞ്ഞ യോഗ ദിനത്തോട നുബന്ധിച്ചു ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയോടനുബന്ധിച്ചു ഇലക്ട്രിക് മുറി തുറന്നിരുന്നു എന്നും പിന്നീട് അത് അടയ്ക്കാൻ മറന്നു എന്നുമാണ് ബാബുലാൽ പറയുന്നത്. ഓഡിറ്റോറിയ ത്തിലേക്കുള്ള വൈദ്യുതാവശ്യത്തിനു മാത്രമേ ഈ മുറി തുറക്കാറു ള്ളുവെന്നും ഇലക്ട്രീഷ്യൻ പറഞ്ഞു. മൃതദേഹത്തിന് നാല് ദിവസത്തിലധികം പഴക്കം ഉണ്ടെന്നാണ് പോലീസിന്റെ വിശദീകരണം. അഴുകിയ നിലയിൽ മുറിയുടെ ഭിത്തിയോട് ചാരിയാണ് മൃതദേഹം കണ്ടത്. വർക്കല എസ്എച്ച്ഒ സനോജിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം സ്ഥലത്തെത്തി മറ്റ് നടപടികൾ സ്വീകരിച്ചു. ഇൻക്വസ്‌റ് നടപടികൾ നാളെ രാവിലെ നടക്കുമെന്ന് പോലീസ് അറിയിച്ചു. സമീപകാലത്ത് കാണാതായവരെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *