
വർക്കല:ശ്രീനടരാജ സംഗീതസഭയുടെ മൃദംഗകലാകാരനുളള പുരസ്കാരം പ്രൊഫ.കടനാട് ഗോപിക്കും വായ്പാട്ടിനുളള പുരസ്കാരം പ്രൊഫ. സി.എസ്.ജയറാമിനും നാരായണ ഗുരുകുലാദ്ധ്യക്ഷൻ ഗുരു മുനിനാരായണപ്രസാദ് സമ്മാനിച്ചു. വാഷികോഘോഷത്തോട നുബന്ധിച്ച് ഗുരുനാരായണഗിരിയിൽ നടന്ന സമ്മേളനത്തിലാണ് പുരസ്കാര വിതരണം നടത്തിയത്. സമ്മേളനം ഡോ.പി.ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. സംഗീതസഭാ പ്രസിഡന്റ് ഡോ.എസ്.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാനും സഭാ അംഗവുമായ കെ.എം.ലാജിയെ ആദരിച്ചു. നടരാജസംഗീതസഭയിലെ പൂർവ വിദ്യാർത്ഥിയും കാലടി ശ്രീശങ്കര സർവകാലശാലയിൽ നിന്ന് വായ്പാട്ടിൽ എം.ഫിൽ ബിരുദം പ്രശസ്തമായ നിലയിൽ വിജയിച്ച അമൃതലക്ഷ്മി, നൃത്തത്തിൽ ബിരുദാനന്തരബിരുദം കരസ്ഥമാക്കിയ ഇന്ദുലേഖ എന്നിവരെയും കേരള സർവകലാശാലാ യുവജനോത്സ വത്തിൽ ഭരതനാട്യത്തിൽ മൂന്നാം സ്ഥാനം നേടിയ പി.അനീഷിനെ യും അനുമോദിച്ചു. കെ.ബാജി, എസ്.സലിംകുമാർ, സുനിൽവാസവൻ എന്നിവർ സംസാരിച്ചു. വക്കം ജോയി.ആർ.നാഥ് സംവിധാനം ചെയ്ത് സംഗീതസഭയിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും അരങ്ങേറി.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി. തറട്ട താഴെതൊടിയിൽ വീട്ടിൽ സുബിന (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. വിവാഹവാഗ്ദാനം നൽകി പ്രണയം നടിച്ച് 17 വയസ്സുകാരിയെ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വർക്കല തച്ചോട് പൈപ്പിൻമൂട് തണലിൽ ഷാജി–ജയ ദമ്പതികളുടെ മകൾ ജിഷ (30) … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം വർക്കല: 15 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച വിജയം നേടി ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയിലെ ട്രെയിനികൾ. വിജയികളെ അനുമോദിക്കുന്നതിനും സർട്ടിഫിക്കറ്റുകൾ വിതരണം …

