
കടയ്ക്കാവൂർ :കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ കമ്മിറ്റിയുടെ മുപ്പത്തിയേഴാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കടയ്ക്കാവൂർ യൂണിറ്റിൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. വക്കം ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ മൈതാനത്തും ആറ്റിങ്ങൽ മങ്കാട്ട്മൂല ഒളിമ്പിയ സ്പോർട്സ് ഹബ്ബിലുമായാണ് മത്സരങ്ങൾ നടന്നതു തിരുവനന്തപുരം റൂറൽ പോലീസ് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ ടീമുകൾ മത്സരിച്ച ടൂർണ്ണമെന്റിൽ നെയ്യാർഡാം പോലീസ്റ്റേഷൻ ടീം വിജയികളായി നരുവാമൂട് പോലീസ് സ്റ്റേഷൻ ടീം റണ്ണറപ്പായി പ്രതികൂല കാലാവസ്ഥയിലും ടൂർണമെന്റ് സംഘടിപ്പിച്ചത് പോലീസ് ഉദ്യോഗസ്ഥരുടെ തിരക്കിട്ട ഡ്യൂട്ടിക്കിടയിൽ മാനസിക സംഘർഷം കുറയ്ക്കുന്നതിന് സഹായിച്ചു ആവേശകരമായ മത്സരത്തിലെ വിജയികൾക്ക് ആറ്റിങ്ങൽ ഐ എസ് എച് ഒ പ്രതാപ് ചന്ദ്രൻ ട്രോഫികൾ വിതരണം ചെയ്തു.കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ പ്രസിഡന്റ് ജി എസ് കൃഷ്ണലാൽ സെക്രട്ടറി ജി വി വിനു എന്നിവരുടെ നേതൃത്വത്തിൽ നടന്ന ടൂർണമെന്റിൽ ജില്ലാ നിർവാഹക സമിതി അംഗം അപ്പു വൈ, ജില്ല കമ്മിറ്റി അംഗങ്ങളായ ശ്രീകുമാർ, സുജീഷ്, മഹേഷ്, ലിബിൻ, സുധീർ, അനീഷ്, രാജീവ് കടക്കാവൂർ യൂണിറ്റ് അംഗങ്ങളായ നാഷ്, അനീഷ് എന്നിവർ പങ്കെടുത്തു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …