Breaking News

വർക്കലയിൽ നാലുകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ


വിൽപ്പനയ്ക്കു കൊണ്ടുവന്നതെന്ന് എക്സൈസ്

വർക്കല : വിനോദസഞ്ചാര മേഖലയിൽ വിൽപ്പനയ്ക്കു കൊണ്ടുവന്ന നാലുകിലോഗ്രാം കഞ്ചാവുമായി യുവാവിനെ എക്‌സൈസ് അറസ്റ്റുചെയ്തു. കോവളം കെ.എസ്.റോഡിൽ വിഷ്ണു (ദിവർ-22) വാണ് പിടിയിലായത്. വർക്കല പാപനാശം, ഹെലിപ്പാഡ്‌, കുരയ്ക്കണ്ണി, തിരുവമ്പാടി എന്നീ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. വ്യാഴാഴ്ച പുലർച്ചെ തിരുവമ്പാടി അക്വേറിയത്തിനു സമീപത്തുനിന്നാണ് വിഷ്ണുവിനെ പിടികൂടിയത്. ഇയാൾ നിരവധി ക്രിമിനൽ ക്കേസുകളിൽ പ്രതിയാണെന്ന് എക്‌സൈസ് അറിയിച്ചു. വർക്കല എക്‌സൈസ് ഇൻസ്പെക്ടർ കെ.വിനോദിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്ത വിഷ്ണുവിനെ കോടതി റിമാൻഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *