Breaking News

വർക്കല നഗരസഭയുടെ സമഗ്രമായ ഒരു വികസനമാണ് ഈ ബഡ്ജറ്റിലൂടെ ലക്ഷ്യമിടുന്നത്

വർക്കല നഗരസഭയുടെ 2022 – 2023 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് എസ്റ്റിമേറ്റ് കൗണ്സിലിന്റെ അംഗീകാരത്തിനായി അവതരിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെ കൂടിയ കൗണ്സിൽ യോഗത്തിൽ ആമുഖ പ്രസംഗത്തോട് കൂടിയാണ് വർക്കല മുനിസിപ്പൽ ചെയർമാൻ ബഡ്ജറ്റ് അവതരണത്തിന് തുടക്കമിട്ടത്. SC പ്ലാൻ ഫണ്ട് കേരളസർക്കാർ വെട്ടിക്കുറച്ചതിൽ പ്രതിഷേധം അറിയിച്ചുകൊണ്ട് പ്ലക്കാർഡുകളും ആയാണ് കോണ്ഗ്രസ് അംഗങ്ങൾ കൗണ്സിൽ ഹാളിൽ എത്തിയത്. ആമുഖ പ്രസംഗം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് UDF – ബിജെപി അംഗങ്ങളുടെ ശക്തമായ എതിർപ്പ് ഉണ്ടായെങ്കിലും , കൗൺസിലർമാർ തരം താഴ്ന്നനിലയിൽ സംസാരിക്കരുതെന്ന് ശക്തമായ താക്കീത് നൽകിക്കൊണ്ട് ചെയർമാൻ ആമുഖ പ്രസംഗം പൂർത്തിയാക്കി .കീഴ്‌വഴക്കങ്ങൾ അനുസരിച്ച് മാത്രമേ കൗണ്സിൽ യോഗം നടക്കുകയുള്ളൂ എന്ന നിലപാടിൽ ചെയർമാൻ ഉറച്ചു നിന്നു. വർക്കല നഗരസഭയുടെ
സമഗ്രമായ ഒരു വികസനമാണ് ഈ ബഡ്ജറ്റിലൂടെ ലക്ഷ്യമിടുന്നത് എന്ന് കെ എം ലാജി പറഞ്ഞു.

തുടർന്ന് നഗരസഭ വൈസ് ചെയർപേഴ്‌സൺ കുമാരി സുദർശിനി എസ്റ്റിമേറ്റ് ബഡ്ജറ്റ് അവതരിപ്പിച്ചു. വർഷാരംഭ മുന്നിരിപ്പ് 4,20,09,980/- രൂപ ഉൾപ്പെടെ 38,34,79,275/- രൂപ ആകെ വരവും 31,36,38,721/- രൂപ ചെലവും 6,98,40,554/- രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന വർക്കല നഗരസഭയുടെ 2021-22 വർഷത്തെ പുതുക്കിയ ബജറ്റും വർഷാരംഭ മുന്നിരിപ്പ് 6,98,40,554/-രൂപ ഉൾപ്പെടെ 62,51,71,793/- രൂപ
ആകെ വരവും 57,22,45,876/- രൂപ ആകെ ചെലവും 5,29,25,917/- രൂപ മിച്ചവും പ്രതീക്ഷിക്കുന്ന 2022-23 വർഷത്തെ ബജറ്റ് എസ്റ്റിമേറ്റ് ആണ് കാൺസിലിന്റെ അംഗീകാരത്തിനുമായി അവതരിപ്പിച്ചത്. നിലവിലെ ഭരണ സമിതിയുടെ രണ്ടാമത്തെ ബഡ്ജറ്റാണിത്.

വർക്കല നഗരസഭയിലെ എല്ലാ കുടുംബങ്ങൾക്കും പാർപ്പിടം, കുടിവെ ള്ളം, വൈദ്യുതി, ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം, സാമൂഹ്യ സുരക്ഷ, സ്ത്രീജനങ്ങളുടെ സംരക്ഷണവും സുരക്ഷിതതും, നഗര വികസനം എന്നി വയ്ക്ക് ഏറെ പ്രധാന്യം നൽകുന്ന ബഡ്ജറ്റാണിത് എന്ന് ബഡ്‌ജറ്റ്‌ അവതരിപ്പിച്ചുകൊണ്ട് കുമാരി സുദർശിനി പറഞ്ഞു.

തെരുവ് വിളക്കുകളുടെ സ്ഥാപനത്തിനും പരിപാലനത്തിനുമായി ഈ ബഡ്ജറ്റിൽ 78 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. പൊതുമരാമത്ത്
റോഡുകളുടെ പുനർ നിർമ്മാണത്തിനും പുതിയ റോഡുകൾ നിർമ്മിക്കുന്നതിനുമായി രണ്ട് കോടി അമ്പത്തിയഞ്ച് ലക്ഷത്തി പത്തൊമ്പതിനായിരം രൂപ വകയിരുത്തിയിട്ടുണ്ട്. കൈമാറി കിട്ടിയ സ്ഥാപനങ്ങളുടെ കെട്ടിടമെയിന്റനൻസിനായി 88 ലക്ഷം രൂപയും നഗരസഭ ടൗൺഹാൾ, ഷീ ലോഡ്ജ്, അംഗനവാടികൾ, പുന്നമൂട് മാർക്കറ്റ്, നടയറ ഇൻഡോർ സ്റ്റേഡിയം , നഗരസഭാ വക സ്ഥലങ്ങളിൽ പാർക്കിംഗ് ഗ്രൗണ്ട് എന്നിവ സ്ഥാപിക്കുന്നതിനായി എട്ട് കോടി നാൽപ്പത്തി ഒന്ന് ലക്ഷത്തിൽ അറുപത്തിമൂവായിരത്തി
തൊള്ളായിരത്തി എഴുപത്തി ആറ് രൂപ വകയിരുത്തിയിട്ടുണ്ട്. കാർഷിക മേഖല ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുക ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. വിഷരഹിത പച്ചക്കറി ഉൽപ്പാദനത്തിന് പച്ചക്കറി തൈ, പച്ചക്കറി വിത്ത് വിതരണം, കിഴങ്ങ് വർഗ്ഗങ്ങളുടെ വിതരണം, കേരരക്ഷാ പദ്ധതിയിലൂടെ രോഗം വന്ന തെങ്ങ് മുറിച്ച് മാറ്റൽ, ചെല്ലികളെ നിയന്ത്രിക്കാൻ കെണികൾ സ്ഥാപിക്കൽ, തെങ്ങിൻ തൈ വിതരണം, തരിശ് രഹിത നഗരസഭയാകുന്നതിന് വേണ്ടി എല്ലാ വീടുകളിലും പച്ചക്കറി കൃഷിയും, കിഴങ്ങ് വർഗ്ഗങ്ങളുടെ വിതരണം, ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയ്ക്ക് ഉൾപ്പെടെ കാർഷിക മേഖലയ്ക്ക് ഒരു കോടി മുപ്പത്തി നാല് ലക്ഷത്തി നാലായിരത്തി അഞ്ഞൂറ് രൂപ വകയിരുത്തിയിട്ടുണ്ട്.

സ്ത്രീകളെ സ്വയംപര്യാപ്തമാക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് ബഡ്ജറ്റിൽ ചൂണ്ടിക്കാണിക്കുന്നു., അഗതി കേരളം പദ്ധതി, ആശയപദ്ധതി, ഭിന്നശേഷിക്കാർക്കുള്ള പദ്ധതി തുടങ്ങിയ പദ്ധതികൾക്കായി 50ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
പട്ടികജാതി മേഖല സമൂഹത്തിന്റെ അടിസ്ഥാനവർഗ്ഗമായ പട്ടികജാതി മേഖലയിലെ ജനങ്ങൾളുടെ ഉന്നമനത്തിനായി ധാരാളം പദ്ധതികൾ സർക്കാർ നടപ്പാക്കിവരുന്നുണ്ട എന്നും ബഡ്ജറ്റിൽ ചൂണ്ടിക്കാണിക്കുന്നു. . ഭവന നിർമ്മാണം, ഭൂമി വാങ്ങൽ, വീട് മെയിന്റനൻസ്, പട്ടികജാതി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് തുടങ്ങിയ പദ്ധതികൾക്കായി എൺപത്തിയാറ് ലക്ഷത്തി ഇരുപത്തിയൊൻപതിനായിരം വകയിരുത്തിയിട്ടുണ്ട്. മൃഗസംരക്ഷണം കന്നുകുട്ടിപരിപാലനം, തൊഴുത്തുകളുടെ പുനരുദ്ധാരണം, ആട് വളർത്തൽ, പശു വളർത്തൽ, മുട്ടക്കോഴി, കോഴിയും കൂടും, എ.ബി.സി. പദ്ധതി നടപ്പിലൂക്കുന്നതിലൂടെ തെരുവ് നായ്ക്കളുടെ വന്ധീകരണം, സ്ളാട്ടർ ഹൗസിൽ ആധുനിക രീതിയിലുള്ള ഓപ്പറേഷൻ തീയേറ്റർ സജ്ജീകരിക്കുക
എന്നിവയ്ക്കും തുക വകയിരുത്തിയിട്ടുണ്ട്.
മത്സ്യ മേഖല തീരദേശവാസികളുടെ ക്ഷേമത്തിന് വള്ളവും വലയും വാങ്ങൽ, കട്ടമരം, മത്സ്യ തൊഴിലാളികളുടെ കുട്ടികൾക്ക് ലാപ്പ്ടോപ്പ്, ഫർണിച്ചർ എന്നിവയ്ക്കും മറ്റുമായി പതിനഞ്ച് ലക്ഷത്തി പതിനാലായിരത്തി ഇരുനൂറ് രൂപ വകയിരുത്തിയിട്ടുണ്ട്.

വിവിധ സാമൂഹ്യ സുരക്ഷാ പെൻഷനുകൾക്കായി എട്ട് കോടി
അമ്പത്തി നാല് ലക്ഷത്തി എഴുപത്തി ആറായിരം രൂപ വകയിരുത്തിയിട്ടുണ്ട്. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്കായി നാല് കോടി രൂപ വകയിരുത്തിയിട്ടുണ്ട്.കുടുംബശ്രീ പദ്ധതിക്കൾക്കായി പത്ത് ലക്ഷം രൂപ ആണ് വകയിരുത്തിയിട്ടുള്ളത്.

പി.എം.എ.വൈ. ഭവന പദ്ധതിയ്ക്കായി രണ്ട് കോടി അമ്പത്തിയാറ് ലക്ഷം രൂപയും ലൈഫ് ഭവന പദ്ധതിയ്ക്കായി രണ്ട് കോടി ഇരുപത്തിയാറ് ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

നഗരസഭയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി മുപ്പത്തി രണ്ട് ലക്ഷം രൂപ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

വയോജന ക്ഷേമത്തിനും മുതിർന്ന പൗരന്മാരുടെ ചികിത്സയ്ക്കും വേണ്ടി പത്തൊമ്പത് ലക്ഷത്തി മുപ്പതിനായിരത്തി അറുനൂറ്റി അമ്പത് രൂപ വകയിരുത്തിയിട്ടുണ്ട്. പാഥേയം പദ്ധതിക്കായി 20 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്.

ജലസംരക്ഷണത്തിനായി അമൃതം പദ്ധതിയുമായി ബന്ധപ്പെട്ട് പഴയപൈപ്പ് ലൈനുകൾ മാറ്റി പുതിയ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിനും, നഗരസഭ പ്രദേശങ്ങളിൽ ജലസ്രോതസ്സുകൾ ഉള്ള ഭാഗങ്ങളിൽ മിനി കുടിവെള്ള പ്രോജക്ടുകൾ സ്ഥാപിക്കുന്നതിനുമായി അഞ്ച് കോടി രൂപ വകയിരുത്തിയിട്ടുണ്ട്.ബഡ്ജറ്റ് അവതരണത്തിന്മേൽ ഉള്ള ചർച്ച നാളെ രാവിലെ 11 മണിക്ക് കൗണ്സിൽ ഹാളിൽ നടക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *