Breaking News

വർക്കലയിൽ നീന്തി കുളിക്കുന്നതിനിടെ ലഖ്‌നൗ സ്വദേശിനി കുഴഞ്ഞുവീണ് മരിച്ചു.

വർക്കല: ഒരു സ്വകര്യ റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ നീന്തി കുളിക്കുന്നതിനിടെ കുഴഞ്ഞുവീണ് ഉത്തർപ്രദേശിലെ ലഖ്‌നൗ സ്വദേശിനിയായ വനിത മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ വർക്കല സൗത്ത് ക്ലിഫിലെ എലിക്സർ ബീച്ച് റിസോർട്ടിൽ ആണ് സംഭവം. ഉത്തർ പ്രദേശിലെ ലക്‌നൗ ഗോമട്ടിനഗർ 5/35 വിപുൽ കാന്തിൽ വിദ്യ രാഘവൻ (59) ആണ് മരണപ്പെട്ടത്. വർക്കല കുരയ്‌ക്കണ്ണി വലിയവീട്ടിൽ ദേവി ക്ഷേത്രത്തിന് സമീപം ദേവപ്രജ വില്ലയിൽ കഴിഞ്ഞ മൂന്ന് മാസമായി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. വിനോദ സഞ്ചാരി കൂടിയായ ഇവർ ഓണ്ലൈൻ ക്ലാസ് എടുക്കുന്ന അദ്ധ്യാപിക കൂടിയായിരുന്നു. പതിവായി ഇവർ പെരുംകുളം സൗത്ത് ക്ലിഫിലുള്ള എലിക്സർ ബീച്ച് റിസോർട്ടിൽ സ്വിമ്മിങ് പൂളിൽ കുളിക്കുന്നതിനായി എത്താറുണ്ട്. സംഭവ ദിവസമായ ഇന്ന് 3.30 മണിയോടെ റിസോർട്ടിൽ എത്തിയ ഇവർ കുളത്തിൽ ഏഴ് അടിയോളം താഴ്ചയുള്ള ഭാഗത്ത് നീന്തി കുളിക്കുന്നതിനിടെ കുഴഞ്ഞു വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഇത് കണ്ടു നിന്നവർ ഉടനെ വെള്ളത്തിൽ നിന്നും പുറത്തെടുത്തു. റിസോർട്ട് അധികൃതർ പ്രാഥമിക ശ്രിശ്രുഷ നൽകിയശേഷം വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വർക്കല പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കു കയാണ്. ഇവർക്ക് ആസ്ട്രേലിയൻ പൗരത്വം ഉള്ളതായും ബന്ധുക്കളെ വിവരം അറിയിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാ ണെന്നും പോലീസ് പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *