Breaking News

വർക്കല താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റ് ഇന്ന് മുതൽ

വർക്കല: താലൂക്ക് ആശുപത്രിയിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിൽ ഇന്ന് രാവിലെ 10 മണിക്ക് ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം ആരംഭിക്കുന്നു. 3.30 കോടി ചെലവഴിച്ചാണ് താലൂക്ക് ആശുപത്രിയി ൽ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുന്നത്. താലൂക്ക് ആശുപത്രിയി ൽ ഇരുനിലയുള്ള പുതിയ കെട്ടിടത്തിന്റെ നിർമാണം നേരത്തെ പൂർത്തീകരിച്ചിരുന്നു.

കോവിഡിന്റെ പശ്ചാത്തലത്തിൽ ഡയാലിസിസ് യൂണിറ്റ് ആരംഭി ക്കുന്നത് തടസ്സപെട്ടിരുന്നു. ആദ്യം കോവിഡ് വാക്സിനേഷൻ സെൻറർ ആയും പിന്നീട് ടെസ്റ്റിംഗ് കേന്ദ്രമായും മാറ്റുകയുണ്ടായി. ഇതിനിടയിൽ താലൂക്ക് ആശുപത്രിയെ കോവിഡ് ആശുപത്രി ആക്കി മാറ്റുകയും ചെയ്തിരുന്നു. കോവിഡ് ആശുപത്രിയായ സാഹചര്യത്തിൽ ഡയാലിസിസ് യൂണിറ്റ് പ്രവർത്തിക്കാൻ സാധിക്കുകയില്ല. ഗൈനക്കോളജി അടക്കമുള്ള വിഭാഗങ്ങൾ ഭാഗികമായി നിർത്തിവയ്ക്കുകയും ചെയ്തു . ഇത്തരം സാഹചര്യ ത്തിലാണ് ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം നീണ്ടുപോയ ത്. ഒരു സമയം 10 പേർക്ക് ഡയാലിസിസ് ചെയ്യാൻ സാധിക്കും. ഭാവിയിൽ 3 ഷിഫ്റ്റുകളിലായി ഒരു ദിവസം 30 പേർക്ക് ഡയാലിസി സ് ചെയ്യാൻ അവസരമുണ്ടാകുമെന്ന്എംഎൽഎ അറിയിച്ചു. ബിപിഎൽ കാർഡ് ഉടമകൾക്ക് 450 രൂപയും, എപിഎൽ കാർഡ് ഉടമകൾക്ക് 650 രൂപയും ഈടാക്കാനാണ് ആശുപത്രി വികസ ന സമിതി തീരുമാനിച്ചിരിക്കുന്നത്.

28 ന് രാവിലെ 10 മണിക്ക് മുൻസിപ്പൽ ചെയർമാൻ കെ.എം.ലാജി യുടെ അധ്യക്ഷതയിൽ അഡ്വ: വി ജോയ് എംഎൽഎ പ്രവർത്തന ഉദ്ഘാടനം നിർവഹിക്കും വൈസ് ചെയർപേഴ്സൺ സുദർശനി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിതിൻ നായർ, വാർഡ് കൗൺസിലർ അഡ്വ അനിൽകുമാർ, ആശുപത്രി സൂപ്രണ്ട് ബിജു നെൽസൺ എന്നിവർ പങ്കെടുക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *