Breaking News

ടാങ്കർ ലോറി ബൈക്കിൽ ഇടിച്ച് യുവാവ് മരിച്ചു

കല്ലമ്പലം : ദേശീയപാതയിൽ ആഴാംകോണത്ത് കല്ലമ്പലം പോലീസ് സ്റ്റേഷനു സമീപം ടാങ്കർ ലോറി ബൈക്കിൽ ഇടിച്ച് യുവാവ് മരിച്ചു. കവലയൂർ കുളമുട്ടം വാടിയിൽ വീട്ടിൽ നാസറിന്റെയും ഷാജിലയുടെയും മകൻ അബിൻ (22) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10-ന് ആയിരുന്നു അപകടം. കല്ലമ്പലം രാജകുമാരി സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനായ അബിൻ ജോലികഴിഞ്ഞു വീട്ടിലേക്ക് ബൈക്കിൽ മടങ്ങുകയായിരുന്നു. കല്ലമ്പലം പോലീസ് സ്റ്റേഷനു മുന്നിൽ ദേശീയപാതയിൽ ആറ്റിങ്ങൽ ഭാഗത്തുനിന്നുവന്ന ഗ്യാസ് ടാങ്കർ ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അബിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കല്ലമ്പലം പോലീസ് കേസെടുത്തു. നബിൻ, ഷബിൻ എന്നിവർ സഹോദരങ്ങളാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *