
മൂകാംബിക : ലോകശാന്തിയ്ക്കും, സമാധാനത്തിനും രോഗ ദുരിത നിവാരണത്തിനും പിത്യ മോക്ഷപ്രാപ്തിയ്ക്കും വേണ്ടിവെങ്ങാനൂർ ചാവടീനടയിലെ പൗർണ്ണമി കാവിൽ ഭാരതത്തിൽ ആദ്യമായി ശക്തി പീ0ങ്ങളിലേ ആചാര്യൻമാർ ഒരുമിച്ച് ചേർന്ന് നടത്തുന്ന മഹാകാളികായാഗത്തിൻ്റെ മുഖ്യാചാര്യക്ഷണം മൂകാംബികയിൽ നടന്നു. യാഗത്തിൻ്റെ മുഖ്യ സംയോജകൻ ആനന്ദ് നായരിൽ നിന്നും വസ്ത്രവും ദക്ഷിണയും സ്വീകരിച്ച് മൂകാംബിക മുഖ്യ തന്ത്രിയും, കാളികായാഗത്തിൻ്റെ മുഖ്യ ആചാര്യനുമായ ഡോ: രാമചന്ദ്ര അഡിഖ നിർവഹിച്ചു. ഇന്ന് മുതൽ പൗർണ്ണമികാവിൽ നടക്കുന്ന മഹാകാളികായാഗത്തിൻ്റെ ആചാരപരമായ ചടങ്ങുകൾവിവിധ കാളിപീഠങ്ങളിൽ നടക്കും. യാഗത്തിൻ്റെ ഒന്നാം ഘട്ടം മൂകാംബിക മുഖ്യ തന്ത്രിയുടെ കാർമ്മികത്യത്തിലാണ് നടക്കുന്നത്. മഹാകാളികയുടെ ശാന്തി രൂപത്തിൽ ആരംഭിക്കുന്ന ഒന്നാം ഘട്ടം രാത്രി 8.30 വരെ നീണ്ട് നിൽക്കും. എന്നാൽ രണ്ടാം ഘട്ടം വിവിധ കാളീ പീ0ങ്ങളിലെ ആചാര്യൻമാർക്ക് ഒപ്പം കാളഹസ്തിയിലെയും, കാശീ വിശ്വനാഥ ക്ഷേത്രത്തിലെയും, സോമനാഥ ശിവക്ഷേത്ര ത്തിലെയും പുരോഹിതൻമാർ കാർമ്മികത്വം വഹിക്കും. മഹാകാളികായാഗത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത കാലഭൈര വഹവനവും നടത്തപ്പെടുന്നു എന്നാതാണ്. രണ്ടാം ഘട്ടം മുതൽ എല്ലാ ഭക്തജനങ്ങൾക്കും സ്വന്തം കൈകൾ കൊണ്ടും സ്വയം സങ്കൽപ്പിത ഹവിസ് സമർപ്പിക്കാവുന്നതാണ്.
