വർക്കല: അക്ഷയപാത്രം പദ്ധതിയിലൂടെ വിശക്കുന്നവന് സൗജന്യ ഭക്ഷണ ആശയം നടപ്പിലാക്കി നിമിഷ് രവീന്ദ്രൻ വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്നു.

വർക്കല മോട്ടോർ വാഹന വകുപ്പിന്റെ ഓഫിസിനു സമീപത്തുള്ള തന്റെ സ്ഥാപനത്തിന് മുന്നിലാണ് അക്ഷയപാത്രം സ്ഥാപിച്ചത്. പദ്ധതി അഡ്വ.വി ജോയി എം.എൽ.എ ഉത്ഘാടനം ചെയ്തു. വിശപ്പ് എന്നത് മനുഷ്യനും ജീവജാലങ്ങൾക്കെല്ലാം ഒരു പോലെയാണെന്നും വിശപ്പിന് ആഹാരം മാത്രമേ പരിഹാരം ഉള്ളൂ എന്നും നിമിഷ് പറഞ്ഞു.വിശക്കുന്ന ആർക്കും ഇവിടെ വന്ന് സൗജന്യമായ് പാർസൽ എടുത്ത് ഭക്ഷണം കഴിക്കാം എന്നാണ് ഇവിടുത്തെ പ്രത്യേകത.