Breaking News

ശ്രീനാരായണ ധർമ്മ പരിഷത്ത് ലഹരി വർജ്ജന സന്ദേശ ശതാബ്ദി ആചരണം

കൊല്ലം: ശ്രീനാരായണ ധർമ്മ പരിഷത്ത് ലഹരി വർജ്ജന സന്ദേശ ശതാബ്ദി ആചരണം നടന്നു. അതിന്റെ ഭാഗമായി നടന്ന സംഘടനയുടെ ജില്ലാ കൺവെൻഷൻ ജില്ലാ പ്രസിഡന്റ് ആർ.സുഗതന്റ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയൽ ഉദ്ഘാടനം നിർവഹിച്ചു. സംഘടനാ ചെയർമാൻ കെ.പി ഗോപി മുഖ്യപ്രഭാഷണം നടത്തി. എക്സൈസ് കമ്മീഷണർ പ്രദീപ് വിമുക്തി മിഷനെ പ്രതിനിധീകരിച്ചു ക്ലാസ്സെടുത്തു. അഡ്വ: പ്രഹ്ളാദൻ സംഘടനാ പ്രവർത്തന ചർച്ച നയിച്ചു. ജില്ലാ സെക്രട്ടറി ജീവൻലാൽ, സംസ്ഥാന വനിത പരിക്ഷത്ത് കൺവീനർ സിൽവി വിജയൻ, വനിതാ പരിക്ഷത്ത് പ്രസിഡന്റ് രോഹിണി രവീന്ദ്രൻ, മദ്യവർജന സമിതി പ്രവർത്തകൻ യോഹന്നാൻ എന്നിവർ സംസാരിച്ചു .ജില്ലാ ട്രഷറർ റാണി നന്ദി പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *