Breaking News

അനധികൃത ചാരായ വില്പന നടത്തിയയാളെ എക്സൈസ് തന്ത്രപൂർവം കുടുക്കി

വാമനപുരം: വെള്ളാണിക്കൽ, ചന്നൂർ മേഖലയിൽ അനധികൃതമായി ചാരായവില്പന നടത്തിയ കുന്നിൽവീട്ടിൽ സുന്ദരേശന്റ്റെ മകൻ രഞ്ജിത്തിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി വാമനപുരം റേഞ്ചിലെ പ്രിവൻ്റീവ് ഓഫീസർ പി.ഡി.പ്രസാദും സംഘവും ചേർന്നാണ് രഞ്ജിത്തിനെ കുടുക്കിയത്. വെള്ളാണിക്കൽ പാറ കാണാൻ എത്തുന്നവർക്കും, സ്ഥലവാസികൾക്കുമാണ് രഞ്ജിത് ചാരായം എത്തിച്ചു നൽകിയിരുന്നത്. നിരവധി പരാതികൾലഭിച്ചതിനെ തുടർന്ന് എക്സൈസ് ഷാഡോ സംഘം ഇയാളുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു വരുകയായിരുന്നു. വെള്ളാണിക്കൽ പാറകാണാൻ വന്ന ടൂറിസ്റ്റുകൾ എന്ന വ്യാജേനെ എത്തിയ ഷാഡോ സംഘം കുടിക്കാൻ ചാരായം വേണമെന്ന് ആവശ്യപ്പെട്ടു രഞ്ജിത്തിനെ സമീപിക്കുകയായിരുന്നു. സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺകുമാർ, സജിത്ത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ മഞ്ജുഷ എന്നിവരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്.

ഒരു ലിറ്റർ ചാരായത്തിനു 1500 രൂപ മുതൽ 2000 രൂപ വരെ വിലയ്ക്കാ ണ് വില്പന നടത്തിയിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *