Breaking News

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വർക്കല മേഖലാ സമ്മേളനം

വർക്കല:ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വർക്കല മേഖലാ സമ്മേളനം നടന്നു. മേഖലാ പ്രസിഡന്റ് സിവിൻ പ്രകാശിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ ജില്ലാ പ്രസിഡന്റ് കുമാർ വിബ്ജ്യോർ സമ്മേളനം ഉത്‌ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി ഇക്‌ബാൽ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യോഗത്തിൽ മുതിർന്ന ഫോട്ടോഗ്രാഫർമാരെ ആദരിക്കുകയും, മെമ്പർ മാരുടെ മക്കളിൽ പത്താം ക്ലാസിലും, +2 വിനും ഫുൾ A + വാങ്ങിയ കുട്ടികളെ അനുമോദിക്കുകയും ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം സജുസത്യൻ വരണാധികാരിയായി പുതിയ മേഖലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇക്‌ബാൽ (പ്രസിഡന്റ് )
ശ്യാം റോസ് (സെക്രട്ടറി) ബിജുമോൻ (ട്രഷറർ) അനിൽ വെട്ടിയറ (വൈസ് പ്രസിഡന്റ്), അജിത്കുമാർ. ബി. കെ (ജോയിന്റ് സെക്രട്ടറി ) ജില്ലാകമ്മിറ്റി അംഗങ്ങൾ ആയി സബു സീലീ, ബൈന മണി, ഫിറോസ് മംഗല്യ , സിവിൻ പ്രകാശ് എന്നിവരെയും പി.ആർ.ഓ ആയി തനിമ ശ്രീകുമാറിനെയും തിരഞ്ഞെടുത്തു. തുടർന്ന് സംസ്ഥാന സെക്രട്ടറി അനിൽ മണക്കാട് സംസ്ഥാന റിപ്പോർട്ടും, ജില്ലാ സെക്രട്ടറി ശ്രീ സതീഷ് വസന്ത് ജില്ലാ റിപോർട്ടും ആശംസയും അർപ്പിച്ചു. സമ്മേളനത്തിൽ ഇക്‌ബാൽ നന്ദി പ്രകാശിപ്പിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *