
ശിവഗിരി :ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡൻ്റ്സ്വാമി സച്ചിദാനന്ദ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ ട്രഷറർ സ്വാമി ശാരദാനന്ദ ധർമ്മസംഘം ബോർഡ് അംഗം സ്വാമി വിശാലാനന്ദ എന്നിവരെ എസ്എൻഡിപി യോഗം വൈസ് പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളി ശിവഗിരിയിൽ എത്തി ആദരമർപ്പിച്ചു. യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് ,പത്തനംതിട്ട എസ്എൻഡിപി യൂണിയൻ പ്രസിഡൻറ് കെ പത്മകുമാർ, ശിവഗിരി യൂണിയൻ സെക്രട്ടറി അജി എസ്.ആർ.എം, നെടുമങ്ങാട് യൂണിയൻ സെക്രട്ടറി രാജേഷ് നെടുമങ്ങാട്, പന്തളം യൂണിയൻ പ്രസിഡൻറ് അഡ്വ.സിനിൽ മുണ്ടപ്പള്ളി, സൈബർ സേന ചെയർമാൻ അനീഷ് പുല്ലുവേലി എന്നിവർ സന്നിഹിതരായിരുന്നു. ബുധനാഴ്ച രാത്രി 8.30 നായിരുന്നു തുഷാർ ശിവഗിരിയിൽ എത്തിയത് . ഒരു മണിക്കൂറോളം തുഷാർ സ്വാമിമാരുമായി ചിലവഴിച്ചു.