

തിരുവനന്തപുരം: നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യത്തിന് അപമാനമാണെന്ന് ഡോ.ശശി തരൂര്‍ എം.പി. അഭിപ്രായപ്പെട്ടു. നികുതിദായകര്‍ നല്കുന്ന പണം തുടരെത്തുടരെ കട്ടെടുക്കുന്നത് കോര്‍പ്പറേഷനില്‍ തുടര്‍ക്കഥയായി മാറിയിരിക്കുന്നു. പട്ടികജാതി പട്ടികവര്‍ഗ്ഗ ഫണ്ടും അപഹരിക്കപ്പെട്ടു. അഴിമതിക്കാര്‍ക്ക് ഭരണനേതൃത്വം സംരക്ഷണം നല്കുന്ന സ്ഥിതിയാണ് ഉള്ളത്. പരിഭ്രാന്തരായ നികുതിദായകരുടെ ആശങ്ക അകറ്റാന്‍ അടിയന്തിരമായി ധവളപത്രം പുറപ്പെടുവിക്കണമെന്നും കുറ്റക്കാരായ എല്ലാവരെയും കണ്ടെത്തി അറസ്റ്റ് ചെയ്ത് മാതൃകാശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ന് രാവിലെ കോര്പ്പറേഷന് ഓഫീസ് പടിക്കല്‍ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ആരംഭിച്ച റിലേസത്യഗ്രഹത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു തരൂര്‍. ഡി.സി.സി പ്രസിഡന്റ് പാലോട് രവി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് ടി.സിദ്ദിഖ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.പത്മകുമാര്‍, ജോണ്‍സണ്‍ജോസഫ്, ശ്യാംകുമാര്‍, മേരിപുഷ്പം, ആക്കുളം സുരേഷ് തുടങ്ങിയ കൗണ്‍സിലര്‍മാരാണ് ഇന്ന് സത്യഗ്രഹം അനുഷ്ഠിക്കുന്നത്.ടി.ശരത്ചന്ദ്രപ്രസാദ്, എം.എ.വാഹിദ്, യുഡിഎഫ് നേതാക്കളായ ബീമാപള്ളിറഷീദ്, ഇറവൂര്‍ പ്രസന്നകുമാര്‍, എം.ആര്.മനോജ്, കൊട്ടാരക്കര പൊന്നച്ചന്, ഡി.സി.സി ഭാരവാഹികളായ അയിര സുരേന്ദ്രന്, കടകംപള്ളി ഹരിദാസ്, എം. ശ്രീകണ്ഠന് നായര്‍, പാളയം ഉദയകുമാര്‍, ആര്.ഹരികുമാര്‍, അഭിലാഷ് ആര്.നായര്‍, വലിയശാല പരമേശ്വരന് നായര്‍, ഉള്ളൂര്‍ മുരളി തുടങ്ങിയവര്‍ സംസാരിച്ചു.