
പോത്തന്‍കോട്: കഴക്കൂട്ടം ചന്തവിള കിന്‍ഫ്രാ പാര്‍ക്കിനു സമീപം മദ്യപസംഘം സഞ്ചരിച്ച കാര്‍ ബൈക്കിലിടിച്ച് എം.ബി.ബി.എസ്. വിദ്യാര്‍ഥി മരിച്ചു. എം.ബി.ബി.എസ്. വിദ്യാര്‍ഥിയായ സുഹൃത്തിന് ഗുരുതര പരിക്കേറ്റു. എറണാകുളം കോതമംഗലം ചെറുവത്തൂര്‍ തേമാംകുഴി മഹാദേവ ക്ഷേത്രത്തിനു സമീപം ചിറയ്ക്കല്‍ വീട്ടില്‍ എന്‍.ഹരിയുടെയും(എയര്‍ ഇന്ത്യ സീനിയര്‍ മാനേജര്‍, നെടുമ്പാശ്ശേരി വിമാനത്താവളം) ലുലു കെ.മേനോന്റെയും മകന് നിതിന്‍ ഹരി(22) ആണ് മരിച്ചത്. സുഹൃത്ത് കൊട്ടാരക്കര സ്വദേശി വിഷ്ണുവിനെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ്. നാലാം വര്‍ഷ വിദ്യാര്‍ഥികളാണ് ഇരുവരും. ഞായറാഴ്ച പുലര്െച്ചയ്ക്ക് നാലു മണിയോടെയാണ് അപകടം. വിമാനത്താവളത്തില്‍ സുഹൃത്തിനെ കൊണ്ടാക്കി കിളിമാനൂരിലേക്ക് മടങ്ങിവന്നവരുടെ കാര്‍ നിയന്ത്രണംവിട്ട് നിതിനും വിഷ്ണുവും സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലേക്കു പോകുകയായിരുന്നു ഇവര്‍.പരിക്കേറ്റ നിതിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കിളിമാനൂര്‍ കുന്നുമ്മല്‍ സ്വദേശി പി.എസ്.പ്രതീഷ്(31) ഓടിച്ചിരുന്ന കാറാണ് ബൈക്കിലിടിച്ചത്. പ്രതീഷിനും സുഹൃത്തുക്കളായ അമല്‍, ദര്ശന് എന്നിവര്‍ക്കും പരിക്കേറ്റു. പ്രതീഷും കാറിലുണ്ടായിരുന്ന സുഹൃത്തുക്കളും മദ്യപിച്ചിരുന്നതായി ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ടെന്ന് പോത്തന്‍കോട് എസ്.ഐ. വിനോദ് വിക്രമാദിത്യന് അറിയിച്ചു. പ്രതീഷിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയതായും പരിശോധനാഫലം വന്നതിനുശേഷം മേല്‍നടപടികള്‍ സ്വീകരിക്കുമെന്നും കാറിനുള്ളില്‍നിന്നും മദ്യക്കുപ്പികള്‍ കണ്ടെടുത്തതായും എസ്.ഐ. പറഞ്ഞു. പ്രതീഷിനെ റിമാന്‍ഡ് ചെയ്തു. നിതിന്റെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. എന്‍ജിനീയറിങ് വിദ്യാര്‍ഥി നവീന്‍ ഹരി സഹോദരനാണ്.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

- വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ

- വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ

- വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും

- അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
