Breaking News

പ്രകാശനന്ദസ്വാമിയുടെ സമാധിയിൽ മോക്ഷദീപ പ്രാർത്ഥന

വർക്കല: ശിവഗിരി സമാധി പറമ്പിൽ പ്രകാശനന്ദസ്വാമിയുടെ സമാധിയിൽ മോക്ഷദീപ പ്രാർത്ഥന നടന്നു. ഇന്ന് രാവിലെ ഒൻപതുമണിക്കാണ് പ്രാർത്ഥന ചടങ്ങുകൾ ആരംഭിച്ചത്. സന്യാസിവര്യന്മാർ മരണമടഞ്ഞാൽ പതിനൊന്നാം ദിവസം നടത്തുന്ന പ്രാർത്ഥന ചടങ്ങിനെയാണ് മോക്ഷദീപ പ്രാർത്ഥനയെന്ന് പറയുന്നത്. ശിവഗിരി മഠം പ്രസിഡൻറ് ബ്രഹ്മശ്രീ വിശുദ്ധാനന്ദസ്വാമികൾ ,ജന:സെക്രട്ടറി സാന്ദ്രാനന്ദ സ്വാമികൾ, ശാരദാനന്ദസ്വാമികൾ, വിശാലാനന്ദസ്വാമികൾ ,ഗുരുപ്രസാദ് സ്വാമികൾ, ഋതംഭരാനന്ദ സ്വാമികൾ , സൂക്ഷ്മാനന്ദ സ്വാമികൾ, ശങ്കരാനന്ദ സ്വാമികൾ, സുഭഗാനന്ദ സ്വാമികൾ, ബോധിതീർത്ഥാനന്ദ സ്വാമികൾ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രാർത്ഥന ചടങ്ങുകൾ നടന്നത്. എസ്.എൻ .ഡി .പി ഭാരവാഹികളായ അജി എസ്.ആർ .എം , പത്മകുമാർ, മഠം പി.ആർ.ഓ .ജിനീഷ് തുടങ്ങി പ്രമുഖരും പ്രാർത്ഥനയിൽ പങ്കെടുത്തു. നാല്പത്തിയൊന്നാം ദിവസമായ ഓഗസ്റ്റ് 16 ന് യതീപൂജ വിപുലമായ ചടങ്ങുകളോടെ നടത്തുമെന്ന് മഠം പ്രസിഡൻറ് വിശുദ്ധാനന്ദ സ്വാമികൾ പറഞ്ഞു.

ഫോട്ടോ: അജിത് കാസർഗോഡ്

Related posts

Leave a Reply

Your email address will not be published. Required fields are marked *