Breaking News

വർക്കല താലൂക്ക് ആശുപത്രിയിൽ ഗർഭിണികൾക്കുള്ള കോവിഡ് വാക്സിനേഷൻ

തിരുവനന്തപുരം: ഗർഭിണികൾക്കുള്ള കോവിഡ് വാക്സിനേഷൻ പരിപാടിയായ ‘മാതൃകവചം’ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജൂലൈ 16 ന് നടക്കും. തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ രാവിലെ 10ന് ജില്ലാ കലക്ടറുടെ സാന്നിധ്യത്തിലാണു ചടങ്ങ്.

തിരുവനന്തപുരം എസ്.എ.ടി ആശുപത്രി, നെയ്യാറ്റിൻകര ജനറൽ ആശുപത്രി, പാറശ്ശാല താലൂക്ക് ആസ്ഥാന ആശുപത്രി, വർക്കല താലൂക്ക് ആശുപത്രി, വിതുര താലൂക്ക് ആശുപത്രി, പേരൂർക്കട ജില്ലാ മോഡൽ ആശുപത്രി, നെടുമങ്ങാട് ജില്ലാ ആശുപത്രി, ആറ്റിങ്ങൽ താലൂക്ക് ആശുപത്രി, ചിറയിൻകീഴ് താലൂക്ക് ആസ്ഥാന ആശുപത്രി എന്നിവിടങ്ങളിൽ 100 ഗർഭിണികൾക്കു വീതം സ്പോട്ട് രജിസ്ട്രേഷനിലൂടെ പദ്ധതിയുടെ ഭാഗമായി വാക്സിനേഷൻ സൗകര്യം ലഭിക്കും.

വാക്സിൻ ലഭ്യത അനുസരിച്ച് തുടർന്നുള്ള ദിവസങ്ങളിൽ ഗർഭിണികൾക്കുള്ള കോവിഡ് വാക്സിനേഷൻ എല്ലാ ആശുപത്രികളിലും ലഭ്യമാക്കും. ഗർഭിണികൾക്ക് ഗർഭാവസ്ഥയുടെ ഏതു കാലയളവിലും കോവിഡ് വാക്സിൻ സ്വീകരിക്കാം. കോവിഡ് വാക്സിൻ ഗർഭിണികൾക്ക് സുരക്ഷിതമാണെന്നും ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *