Breaking News

ലോക രക്തദാന ദിനം: ബ്ലഡ് ഡോണേഴ്സ് കേരളയുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ്: വീഡിയോ

വർക്കല : ലോക രക്തദാന ദിനാചരണത്തിന്റെ ഭാഗമായി ബ്ലഡ് ഡോണേഴ്സ് കേരള യുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് നടത്തി. ഇന്ന് രാവിലെ 10.30 ന് വർക്കല ശ്രീനാരായണ മിഷൻ ആശുപത്രി ബ്ലഡ് ബാങ്കിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് വർക്കല ഡി.വൈ.എസ്.പി ബാബുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ശിവഗിരിമഠം ട്രസ്റ്റ് സോർഡ് അംഗവും എസ്. എൻ ആശുപത്രി സെക്രട്ടറിയുമായ വിശാലാനന്ദ സ്വാമികൾ സ്വാഗതം പറഞ്ഞ യോഗത്തിൽ ബ്ലഡ് ഡോണേഴ്സ് കേരള ജില്ലാ കോർഡിനേറ്റർ ബിജാസ് അധ്യക്ഷത വഹിച്ചു എസ്.എൻ മിഷൻ ആശുപത്രി ബ്ലഡ് ബാങ്ക് ഇൻചാർജ് ശ്യാം കൃതജ്ഞത രേഖപ്പെടുത്തി.
ജീവൻ നൽകുന്നതിന് തുല്യമാണ് ജീവരക്തം നൽകുന്നതെന്ന് രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് ഡി.വൈ.എസ്.പി ബാബുക്കുട്ടൻ പറഞ്ഞു. ബ്ലഡ് ഡോണേഴ്സ് കേരളയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പങ്കെടുക്കാൻ കഴിഞ്ഞതും രക്തദാനം ചെയ്യാൻ സാധിച്ചതും വളരെയേറെ സന്തോഷവും സംതൃപ്തിയും നൽകുന്നു. ഈ കോവിഡ് കാലഘട്ടത്തിൽ ധാരാളം രോഗികൾ രക്തം ലഭിക്കാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ബ്ലഡ് ഡോണേഴ്സ് കേരളയുടെ ഈ രക്തദാനക്യാമ്പ് മാനവരാശിക്ക് കരുത്തുപകരുന്നുവെ ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.18 നും 55നും വയസ്സിനിടയിലുള്ള ആരോഗ്യമുള്ള ഏതൊരാളും ഇത്തരം സദ് പ്രവർത്തികളുടെ ഭാഗമാകണമെന്നും ഡി.വൈ.എസ്.പി ആഹ്വാനം ചെയ്തു.
ലോകത്ത് നമുക്ക് ചെയ്യാവുന്ന മഹത് പ്രവർത്തികളിൽ പ്രധാനപ്പെട്ടതാണ് രക്തദാനമെന്ന് എസ്. എൻ മിഷൻ ആശുപത്രി സെക്രട്ടറി വിശാലാനന്ദ സ്വാമികൾ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു.നമ്മളെ കൊണ്ട് മറ്റാർക്കെങ്കിലും പ്രയോജനം ഉണ്ടാവുക എന്നത് ഒരു പുണ്യമാണ്. വിവിധ രോഗങ്ങളാൽ ദുരിതമനുഭവിക്കുന്ന രോഗികൾക്ക് രക്തം ദാനം ചെയ്യുന്നത് ലോകത്ത് ചെയ്യാവുന്ന പ്രധാനപ്പെട്ട പുണ്യപ്രവർത്തി ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വൈകിട്ട് 4 മണി വരെ രക്തദാന ക്യാമ്പ് ഉണ്ടായിരിക്കും.

വീഡിയോ റിപ്പോർട്ട്

Related posts

Leave a Reply

Your email address will not be published. Required fields are marked *