Breaking News

കോവിഡ് പ്രതിരോധം: വർക്കല ബ്ലോക്ക് പഞ്ചായത്ത് 6.4 ലക്ഷത്തിനന്റെ മെഡിക്കൽ ഉപകരണങ്ങൾ നൽകി.

വർക്കല: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വർക്കല ബ്ലോക്ക് പഞ്ചായത്ത് 6.4 ലക്ഷത്തിന്റെ മെഡിക്കൽ ഉപകരണങ്ങൾ നൽകി. മണമ്പൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിനാണ് പൾസ് ഓക്സി മീറ്റർ, പി.പി. കിറ്റുകൾ N95 മാസ്ക്, എന്നിവ ഉൾപ്പെടെയുള്ള മെഡിക്കൽ ഉപകരണങ്ങൾ കൈമാറിയത്. വർക്കല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: സ്മിതസുന്ദരേശൻ മണമ്പൂർ സാമൂഹിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ: അനിൽകുമാറിന് മെഡിക്കൽ ഉപകരണങ്ങൾ കൈമാറി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലെനിൻ രാജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വർക്കല ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സീനത്ത് സ്വാഗതം പറഞ്ഞ യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അരുൺരാജ് നന്ദി രേഖപ്പെടുത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ,ബ്ലോക്ക് ഡിവിഷൻ അംഗങ്ങൾ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *