Breaking News

തിരുവനന്തപുരത്ത് 3,969 പേര്‍ക്കൂ കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: ജില്ലയില്‍ മേയ് 20 ന് 3,969 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 5,512 പേര്‍ രോഗമുക്തരായി. 22,448 പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.5 ശതമാനമാണ്.

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 3,699 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 09 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

ജില്ലയില്‍ പുതുതായി 5,906 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇതോടെ കോവിഡുമായി ബന്ധപ്പെട്ടു ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 92,426 ആയി. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 7,728 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *