Breaking News

5ജി ട്രയല്‍: ചൈനീസ് കമ്പനികളെ ഒഴിവാക്കി, ബി.എസ്.എന്‍.എല്ലിന് അനുമതി

പ്രതീകാത്മക ചിത്രം

ഡല്‍ഹി: രാജ്യത്ത് 5ജി ട്രയല്‍ നടത്താന്‍ ബി.എസ്.എന്‍.എല്‍ ഉള്‍പ്പെടെ 13 കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ചൈനീസ് കമ്പനികളെ ഒഴിവാക്കിയാണ് കേന്ദ്രത്തിന്റെ നീക്കം. ബി.എസ്.എന്‍.എല്‍ സി-ഡിഒടിയുമായി സഹകരിച്ചാകും ട്രയല്‍ ആരംഭിക്കുക. ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ, റിലയന്‍സ് ജിയോ തുടങ്ങിയ കമ്പനികള്‍ എറിക്സണ്‍, നോക്കിയ എന്നിവരുമായി സഹകരിക്കും.
700 മെഗാഹെര്‍ട്സ് ബാന്‍ഡില്‍ ടെലികോം കമ്പനികള്‍ക്ക് നിബന്ധനകളോടെ എയര്‍വെയ്സ് ഉടനെ അനുവദിക്കും. നഗരപ്രദേശങ്ങള്‍, ഗ്രാമങ്ങള്‍ എന്നിവിടങ്ങളില്‍ പരീക്ഷണം നടത്തുക. നെറ്റ് വര്‍ക്കിന്റെ സുരക്ഷയ്ക്ക് പ്രധാന്യം നല്‍കുക എന്നിവ നിബന്ധനകളില്‍ പറയുന്നു. ട്രയലിന് മാത്രമെ എയര്‍വേവ്സ് ഉപയോഗിക്കാവൂ, വാണിജ്യാവശ്യങ്ങള്‍ക്ക് പാടില്ലെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *