Breaking News

തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കെ.സുരേന്ദ്രന്‍

കെ.സുരേന്ദ്രന്‍

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ സംഭവിച്ച പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പാര്‍ട്ടിക്ക് സംഭവിച്ച തോല്‍വിയുടെ ഉത്തരവാദിത്തം തനിക്കാണെന്ന് പറഞ്ഞ സുരേന്ദ്രന്‍ തോല്‍വിയില്‍ പാര്‍ട്ടിക്ക് മനസ്സിലായ കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തിലായിരുന്നു സുരേന്ദ്രന്റെ ഏറ്റുപറച്ചില്‍.
കോണ്‍ഗ്രസ്-സി.പി.എം വോട്ടുകച്ചവടം നടന്നു. വയനാട്ടില്‍ ഉള്‍പ്പെടെയുള്ള ഇടത് സ്ഥാനാര്‍ഥികളുടെ തോല്‍വി ഇതിന് ഉദാഹരണമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുസ്‌ലിം വോട്ടുകളുടെ ഏകീകരണം സംഭവിച്ചു. ഏതാനും വോട്ടു കുറഞ്ഞത് കൊണ്ട് അതെല്ലാം വോട്ട് കച്ചവടമായിട്ടാണ് മുഖ്യമന്ത്രി ആരോപിക്കുന്നതെങ്കില്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ വോട്ട് കുറഞ്ഞത് വോട്ട് കച്ചവടം കൊണ്ടാണോയെന്ന് സുരേന്ദ്രന്‍ ചോദിച്ചു. ലീഗും, ജമാ അത്ത് ഇസ്ലാമിയുടേയും, എല്ലാ വര്‍ഗീയ ശക്തികളുടേയും വോട്ട് സി.പി.എമ്മിനാണ് ലഭിച്ചത്-സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *