Breaking News

റോഡില്‍ ബാര്‍ബര്‍ ഷോപ്പിലെ മാലിന്യം നിക്ഷേപിച്ചതായി പരാതി.

കല്ലമ്പലം:നാവായിക്കുളം പഞ്ചായത്തിലെ മുക്കുകട – കപ്പാംവിള റോഡില്‍ പയറ്റുവിളക്ക് സമീപമാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ മാലിന്യം നിക്ഷേപിച്ചത്. വെട്ടിയ തലമുടിയും ഉപയോഗിച്ച ബ്ലെയിഡും മറ്റുമാണ് പ്ലാസ്റ്റിക് കവറില്‍ നിറച്ച്‌ റോഡില്‍ കൊണ്ടിട്ടത്. കാറ്റില്‍ മുടികള്‍ പറന്ന് സമീപവാസികളുടെ കിണറുകളിലും ജലാശയങ്ങളിലും നീരുറവകളിലും വീഴുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇത് നിക്ഷേപിച്ചവരെ പിടികൂടണമെന്നാവശ്യപ്പെട്ട് പൊതു പ്രവർത്തകൻ നസീറുദ്ധീൻ കപ്പാംവിള അധികൃതർക്ക് പരാതി നൽകി.പ്രദേശത്ത് അറവുമാലിന്യങ്ങള്‍ തള്ളുന്നതും പതിവായിരുന്നു. ഇതിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞ രണ്ട് മാസമായി മാലിന്യ നിക്ഷേപത്തിന് കുറവുണ്ടായിരുന്നു.
തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രദേശം വൃത്തിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ പ്രദേശത്ത് വീണ്ടും മാലിന്യം നിക്ഷേപം ആരംഭിച്ചിരിക്കുകയാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *