Breaking News

ചതിയിലൂടെ വിവാഹം; ഭര്‍ത്താവിനെതിരെ ലൗ ജിഹാദ് നിയമ പ്രകാരം കേസെടുക്കണമെന്ന് യുവതി

പ്രതീകാത്മക ചിത്രം

ഇന്‍ഡോര്‍: പേരും മതവും മറച്ചുവച്ച് വിവാഹം കഴിച്ച ഭര്‍ത്താവിനെതിരെ ലൗ ജിഹാദ് നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യുവതി. മധ്യപ്രദേശിലെ ദ്വാരകാപുരി പോലീസ് സ്റ്റേഷനിലാണ് ഇക്കാര്യം ആവശ്യപ്പെട്ട് യുവതി പരാതി നല്‍കിയത്. യഥാര്‍ഥ പേരും മതവും മറച്ചുവച്ച് വിവാഹം കഴിച്ച ഭര്‍ത്താവ് തന്നെ വഞ്ചിക്കുകയായിരുന്നുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. പരാതിയില്‍ പുതിയ ലൗ ജിഹാദ് നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി ദ്വാരകാപുരി പോലീസ് അറിയിച്ചു.
താന്‍ ഗര്‍ഭിണിയായപ്പോഴാണ് ഭര്‍ത്താവിന്റെ വഞ്ചന തിരിച്ചറിഞ്ഞതെന്നും പരാതിയിലുണ്ട്. ഗര്‍ഭിണിയായ യുവതിയെ പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടെ ഭര്‍ത്താവിന്റെ തിരിച്ചറിയല്‍ രേഖകളും സമര്‍പ്പിക്കേണ്ടതായി വന്നു. അതോടെയാണ് ഭര്‍ത്താവിന്റെ യഥാര്‍ഥ പേര് മുസ്തഫ എന്നാണെന്ന് മനസിലായതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
ജിംനേഷ്യത്തിലെ പരിശീലകനായ ഇയാള്‍ ഗബ്ബാര്‍ എന്ന പേരിലാണ് നേരത്തെ യുവതിയെ പരിചയപ്പെട്ടത്. ഒരു വര്‍ഷം മുമ്പ് ഒരു ജന്മദിനാഘോഷ വേദിയില്‍വെച്ചാണ് ഇരുവരും പരിചയപ്പെട്ടത്. ഈ പരിചയം പിന്നീട് വിവാഹത്തിലെത്തുകയായിരുന്നു. യഥാര്‍ഥ പേരും വ്യക്തിത്വവും മറച്ചുവെച്ച് വിവാഹം ചെയ്തതിനാണ് ലൗജിഹാദ് നിയമപ്രകാരം ഇയാള്‍ക്കെതിരേ കേസെടുത്തതെന്ന് ദ്വാരകാപുരി എസ്.എച്ച്.ഒ. സതീശ് ദ്വിവേദി പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *