
വർക്കല : വിവാഹ വാഗ്ദാനം നൽകി 39 വയസ്സുകാരിയെ വഞ്ചിച്ച കേസിൽ 52 കാരൻ അറസ്റ്റിൽ . വർക്കല ചാവടിമുക്ക് സ്വദേശി ഗോപിയെയാണ് അയിരൂർ പോലീസ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത് ഭർത്താവിൽ നിന്ന് അകന്നു കഴിയുന്ന 39 കാരിയായ സ്ത്രിയുമായി കുറെനാളുകളായി ഗോപി ബന്ധം തുടർന്നു വരികയായിരുന്നു എന്നാൽ ഇയാൾ 39 കാരിയെ പറ്റിച്ച് മറ്റൊരു വിവാഹം കഴിച്ചതോടെ അവർ പോലീസിൽ പരാതി നൽകുകയായിരുന്നു. വെള്ളിയാഴ്ചയാണ് ഗോപിയെ അറസ്റ്റ് ചെയ്തത് . പ്രതിയെ ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു . പട്ടികജാതി പട്ടികവർഗ്ഗ സംരക്ഷണ നിയമപ്രകാരമാണ് ഗോപിക്കെതിരെ കേസെടുത്തിരിക്കുന്നത്