
കാസര്‍കോട്: രാഹുല്‍ ഗാന്ധിക്കെതിരെ വ്യക്തിപരമായി അശ്ലീല പരാമര്‍ശം നടത്തിയ മുന്‍ എം.പി ജോയ്സ് ജോര്‍ജിനെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്. രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി ആക്രമിക്കുകയെന്നതു നയമല്ലെന്നാണ് പിണറായി പറഞ്ഞത്. രാഷ്ട്രീയമായി എതിര്‍ക്കുന്നതു തുടരുമെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടികള്‍ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ വളഞ്ഞും കുനിഞ്ഞും നില്‍ക്കരുതെന്നായിരുന്നു ജോയ്സ് ജോര്‍ജിന്റെ ആക്ഷേപം.
കേന്ദ്ര ഏജന്‍സികളുടെ കര്‍സേവയ്ക്ക് വെള്ളവും വെളിച്ചവും സ്പോണ്സര് ചെയ്യുന്ന ജോലിയാണ് യു.ഡി.എഫ് ചെയ്യുന്നത്. ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് എല്‍.ഡി.എഫിനെ ആക്രമിക്കാനാണു യു.ഡി.എഫ് ശ്രമിക്കുന്നത്. ബി.ജെ.പി വര്‍ഗീയതയുടെ മൊത്തക്കച്ചവടക്കാരാണെങ്കില് അതിന്റെ ചില്ലറ വ്യാപാരികളാണു യു.ഡി.എഫ് എന്നും പിണറായി വിമര്‍ശിച്ചു.