
ഇരട്ടയാര്‍: രാഹുല്‍ ഗാന്ധിക്കെതിരെ അശ്ലീല പ്രസംഗവുമായി മുന്‍ എം.പി.ജോയ്‌സ് ജോര്‍ജ്. പെണ്‍കുട്ടികള്‍ രാഹുല്‍ ഗാന്ധിക്ക് മുമ്പില്‍ വളഞ്ഞും കുനിഞ്ഞും നില്‍ക്കരുതെന്നും അയാള്‍ കല്യാണം കഴിച്ചിട്ടില്ലെന്നുമായിരുന്നു ജോയ്‌സ് ജോര്‍ജിന്റെ അധിക്ഷേപ പ്രസംഗം. ഇടുക്കിയിലെ ഇരട്ടയാറില്‍ എല്‍.ഡി.എഫ് പ്രചരണയോഗത്തിലായിരുന്നു ജോയ്‌സ് ജോര്‍ജിന്റെ ആക്ഷേപം. കൂട്ടച്ചിരിയോടെയാണ് സദസ്സ ജോയ്‌സ് ജോര്‍ജിന്റെ പ്രസ്താവനയെ പിന്താങ്ങിയത്.
അതേസമയം, ജോയിസ് ജോര്‍ജിന്റെ അശ്ലീല പരാമര്‍ശത്തിനെതിരെ പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ഡിജിപിക്ക് പരാതി നല്‍കുമെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറും തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്ന് ഡീന്‍ കുര്യാക്കോസും വ്യക്തമാക്കി.