
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 35,871 കേസുകള്‍ സ്ഥിരീകരിച്ചു. ഇത് കോവിഡ് വ്യാപനം രൂക്ഷമാകുമോ എന്ന ആശങ്കയുണര്‍ത്തുന്നുണ്ട്. രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1.15 കോടിയായി. 2,52,364 പേര് ഇപ്പോള്‍ ചികിത്സയിലുണ്ട്. 1,10,63,025 പേര് കോവിഡ് മുക്തരായി. 172 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തു. 3,71,43,255 പേര് കോവിഡ് വാക്സിന് സ്വീകരിച്ചിട്ടുമുണ്ട്.