Breaking News

മുന്‍ ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ തൃണമൂലില്‍ ചേര്‍ന്നു

യശ്വന്ത് സിന്‍ഹ

ന്യൂഡല്‍ഹി: മുന്‍ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ തൃണമൂലില്‍ ചേര്‍ന്നു. വാജ്‌പേയി മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായിരുന്നു യസ്വന്ത് സിന്‍ഹ. ബംഗാളില്‍ തെരഞ്ഞെടുപ്പ് അടുത്തുവരവെയാണ് സിന്‍ഹയുടെ തൃണമൂല്‍ പ്രവേശം.
കൊല്‍ക്കത്തയിലെ തൃണമൂല്‍ ഭവനില്‍ ഡെറിക് ഒബ്രിയന്‍, സുദീപ് ബന്ദോപാധ്യായ, സുബ്രത മുഖര്‍ജി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സിന്‍ഹ തൃണമൂലില്‍ ചേര്‍ന്നത്. സിന്‍ഹ തങ്ങളുടെ പാര്‍ട്ടിയില്‍ ചേരുന്നതില്‍ അഭിമാനമുണ്ടെന്ന് സുബ്രത മുഖര്‍ജി അഭിപ്രായപ്പെട്ടു.
ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന സിന്‍ഹ 1984-ല്‍ സര്‍ക്കാര്‍ സര്‍വീസ് വിട്ട് രാഷ്ട്രീയത്തിലേക്കിറങ്ങി. 1990 നവംബറില്‍ യശ്വന്ത് സിന്‍ഹ ആദ്യമായി കേന്ദ്രധനകാര്യമന്ത്രിയായി. 91 ജൂണ്‍ വരെ അതേ പദവിയില്‍ തുടര്‍ന്നു. പിന്നീട് 98-ല്‍ വാജ്പേയി മന്ത്രിസഭയിലും അദ്ദേഹം ധനമന്ത്രിയായി. 2018-ല്‍ ബി.ജെ.പി വിട്ടു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി സുവേന്ദു അധികാരി, രാജീബ് ബാനര്‍ജി തുടങ്ങി നിരവധി തൃണമൂല്‍ നേതാക്കള്‍ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. യശ്വന്ത് സിന്‍ഹയെ പോലുളള മുതിര്‍ന്ന നേതാക്കള്‍ തൃണമൂലിലേക്കെത്തുന്നത് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.
മാര്‍ച്ച് 27-നാണ് പശ്ചിമബംഗാളില്‍ തിരഞ്ഞെടുപ്പ് ആരംഭിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *