Breaking News

സി.പി.ഐ പ്രഥമിക പട്ടിക; ഒരു വനിത മാത്രം, കാനത്തിന് വിമര്‍ശനം

കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള സി.പി.ഐയുടെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് പ്രാഥമിക രൂപമായി. ചടയമംഗലം, ഹരിപ്പാട്, നാട്ടിക, പറവൂര്‍ എന്നീ നാല് സീറ്റുകള്‍ ഒഴിച്ച് ബാക്കിയുള്ള 21 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ വനിതാ പ്രാതിനിധ്യം ഒന്നില്‍ ഒതുങ്ങി. വൈക്കത്ത് മത്സരിക്കുന്ന സി.കെ.ആശയാണ് സി.പി.ഐ പ്രാഥമിക പട്ടികയിലെ ഏക വനിത.
ഇതോടെ, സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ വനിതാ പ്രാതിനിധ്യത്തെചൊല്ലി പ്രതിഷേധ സ്വരവും ഉയര്‍ന്നു. സി.പി.ഐ പുരുഷാധിപത്യ പാര്‍ട്ടിയായി മാറിയെന്ന് വനിതാ അംഗങ്ങള്‍ വിമര്‍ശിച്ചു. വനിതാ സംവരണത്തിലടക്കം പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന ദേശീയ നിലപാട് പ്രഹസനമാണോ എന്ന ചോദ്യവും വനിതാ അംഗങ്ങള്‍ ഉയര്‍ത്തി.
വനിതകളെ മാത്രമല്ല, യുവജനങ്ങളെയും സി.പി.എം അവഗണിച്ചു. എ.ഐ.വൈ.എഫ് നേതാക്കളാരുംതന്നെ പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചില്ല. ചങ്ങനാശേരി സീറ്റ് നേടിയെടുക്കാന്‍ കഴിയാത്തതില്‍ കാനം രാജേന്ദ്രനെതിരെയും വിമര്‍ശനമുയര്‍ന്നു. കാനം സിപിഎമ്മിന് അടിമപ്പെട്ടുവെന്ന് സി.കെ.ശശിധരന്‍ ആരോപിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *