Breaking News

പുളിമാത്ത് ഗ്രാമപ്പഞ്ചായത്തില്‍ കണ്ടതായി കോളനി നിവാസികള്‍

കിളിമാനൂര്‍: പുളിമാത്ത് ഗ്രാമപ്പഞ്ചായത്തില്‍ രണ്ടാം വാര്‍ഡിലെ പറയ്‌ക്കോട് പട്ടികജാതി കോളനിക്ക് സമീപം പുലിയെ കണ്ടതായി കോളനി നിവാസികള്‍. ബുധന്‍ രാത്രി 7.30 മണിയോടെ പറയ്‌ക്കോട് വിഷ്ണുഭവനില്‍ എസ്.ഗിരിജ, സഹോദരി എസ്.മഞ്ജു, അയല്‍വാസി ലീല എന്നിവരാണ് പുലിയെ കണ്ടത്. കാട്ടുപന്നി ശല്യം അതിരൂക്ഷമായ പ്രദേശമാണ് പറയ്‌ക്കോട്. പുലിയെ കണ്ടതിനെക്കുറിച്ച് ഗിരിജ പറയുന്നത്: രാത്രി ഏഴരയോടെ കാട്ടുപന്നികളും പട്ടികളും ചിതറി ഓടുന്ന ശബ്ദം കേട്ടു. പിന്നാലെ ഏതോ ജീവിയുടെ ശബ്ദവും. ഇതോടെ ഭയന്നു പോയി.
അടുത്തു താമസിക്കുന്ന സഹോദരി മഞ്ജുവിനെയും, അയല്‍വാസി ലീലയേയും വിളിച്ചു. ലൈറ്റ് അടിച്ചു നോക്കിയപ്പോഴാണ് വീടിനു താഴെ പുലി നില്‍ക്കുന്നത് കണ്ടത്. ലൈറ്റ് കണ്ണില്‍ പതിച്ചതിനാലാവണം പുലി അനങ്ങാതെ ഏതാനും സെക്കന്‍ഡുകള്‍ നിന്നു. ലൈറ്റ് ഓഫ് ചെയ്ത് വീണ്ടും അടിച്ചപ്പോള്‍ പുലി റബര്‍ പുരയിടത്തില്‍ കൂടി ഓടി പോകുന്നതാണ് കണ്ടത്. വിവരം മഞ്ജുവിന്റെ ഭര്‍ത്താവ് ബാബു കിളിമാനൂര്‍ പൊലീസില്‍ അറിയിച്ചതിനെത്തുടര്‍ന്നു പൊലീസ് രാത്രി സ്ഥലത്ത് പരിശോധന നടത്തി ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.
വനംവകുപ്പ് പാലോട് റേഞ്ച് ഓഫിസര്‍ ആര്‍.അജിത്കുമാറിന്റെ നേതൃത്വത്തി്ല്‍ സംഘം സ്ഥലത്ത് പരിശോധന നടത്തി. കോളനിക്ക് സമീപത്ത് കൂടി ഒഴുകുന്ന ചിറ്റാറിന്റെ കരയില്‍ മണലില്‍ അവ്യക്തമായി കാണപ്പെട്ട കാല്പാട് പുലിയുടേതാണെന്നു ഉറപ്പിക്കാന്‍ വനം വകുപ്പിന് സാധിച്ചില്ല. അതേ സമയം മൂന്നു പേര്‍ കണ്ടതായി ഉറപ്പിച്ച് പറയുന്നതിനാല്‍ പുലി ഇറങ്ങി എന്നത് തള്ളിക്കളയുന്നുമില്ല.പ്രദേശത്ത് നീരീക്ഷണ ക്യാമറകള്‍ ഇന്നു സ്ഥാപിക്കും. ജനങ്ങള്‍ കര്‍ശനമായ ജാഗ്രത പുലര്‍ത്തണമെന്നും രാത്രി റബര്‍ ടാപ്പിങ് ഒഴിവാക്കണമെന്നും വനംവകുപ്പ് നിര്‍ദേശിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *