Breaking News

ഉദ്യോഗാര്‍ഥികളുടെ സമരം: ചര്‍ച്ച വേണമെന്ന് സി.പി.എം

തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റില്‍പെട്ട ഉദ്യോഗാര്‍ത്ഥികളുടെ സമരത്തില്‍ ചര്‍ച്ച വേണമെന്ന് സര്‍ക്കാരിന് സി.പി.എമ്മിന്റെ നിര്‍ദേശം. ഇക്കാര്യത്തില്‍ അടിയന്തിര നടപടി വേണമെന്നും പാര്‍ട്ടി മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കി. മുഖ്യമന്ത്രി കൂടി പങ്കെടുത്ത സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.
എന്നാല്‍, മുഖ്യമന്ത്രിയായിരിക്കില്ല ചര്‍ച്ച നയിക്കുക. ബന്ധപ്പെട്ട മന്ത്രിമാവും ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തുക. സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന സമരം നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് സി.പി.എം എത്തിയതിന് പിന്നില്‍. സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നയങ്ങള്‍ ഉദ്യോഗാര്‍ത്ഥികളെ ബോധ്യപ്പെടുത്താനും തീരുമാനമായി. ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ചയ്ക്കുള്ള എല്ലാ സാധ്യതകളുമുണ്ടെന്നും ഏത് സമയത്തും ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയാറാണെന്നും മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *