
തിരുവനന്തപുരം: മലബാര്‍ എക്സ്പ്രസ്സിന്റെ ലഗ്ഗേജ് വാനിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് കാസര്‍കോട് സ്റ്റേഷനിലെ പാര്‍സല്‍ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. ബൈക്ക് ലോഡ് ചെയ്യുന്നതിന്റെ ചുമതലുള്ള പാര്‍സല്‍ ക്ലര്‍ക്കിനെയാണ് പാലക്കാട് ഡിവിഷന് സസ്പെന്‍ഡ് ചെയ്തത്.
ഇന്ന് പുലര്‍ച്ചെ 7.45 ഓടുകൂടി ഇടവ സ്റ്റേഷനടുത്താണ് മലബാര്‍ എക്സ്പ്രസിന്റെ ലഗ്ഗേജ് വാനില്‍ തീപിടിത്തമുണ്ടായത്. തീ ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ ചങ്ങല വലിച്ച് തീവണ്ടി നിര്‍ത്തി റെയില്‍വേ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തീപിടിച്ച ബോഗി മറ്റ് കോച്ചുകളില്‍ നിന്ന് പെട്ടെന്ന് തന്നെ വേര്‍പ്പെടുത്തി. അരമണിക്കൂറിനുള്ളില്‍ തീയണക്കാന്‍ കഴിഞ്ഞു. തീ പൂർണമായി അണച്ചതിനുശേഷം 9 മണിയോടുകൂടി തീവണ്ടി തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു .
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

- വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ

- വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ

- വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും

- അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
