Breaking News

കൊല്ലത്ത് പൊക്കിള്‍ക്കൊടിയോടെ നവജാത ശിശു ഉപേക്ഷിക്കപ്പെട്ട നിലയില്‍

പ്രതീകാത്മക ചിത്രം

കൊല്ലം: കൊല്ലം കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഊഴായിക്കോട് ക്ഷേത്രത്തിന് സമീപം കരിയിലക്കൂട്ടത്തിനിടയിലാണ് രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തിയത്. പൊക്കിള്‍കൊടിയോടെയുള്ള കുഞ്ഞിന് മൂന്ന് കിലോ തൂക്കമുണ്ട്.
കുഞ്ഞിനെ പോലീസ് ഏറ്റെടുത്ത് പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. കുഞ്ഞിന് ചെറിയ രീതിയിലുള്ള ശ്വാസതടസ്സമുണ്ടായതിനെ തുടര്‍ന്ന് ഐ.സിയുവിലാക്കിയിട്ടുണ്ട്. എന്നാല്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.ഹബീബ് നാസിം അറിയിച്ചു. രാവിലെ ആറരയോടെയാണ് കുഞ്ഞിനെ കണ്ടതെന്ന് പ്രദേശവാസി പറഞ്ഞു. ഉറുമ്പരിക്കാനും തുടങ്ങിയിരുന്നുവെന്നും പ്രദേശവാസികള്‍ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *