
വര്‍ക്കല: അന്തരിച്ച പ്രശസ്ത കവിയിത്രി സുഗതകുമാരി ടീച്ചറിന്റെ ഓര്‍മ്മയ്ക്കായി വര്‍ക്കല ഗവ.മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹരിത ഇടം പരിപാടി സംഘടിപ്പിച്ചു. നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിലാണ് ഹരിത ഇടം സംഘടിപ്പിച്ചത്. വര്‍ക്കല നഗരസഭ ചെയര്മാന് കെ.എം.ലാജി വൃക്ഷത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പ്രസന്നന് അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ലത കുമാരി, ഹെഡ്മിസ്ട്രസ് ശ്രീലത, സ്റ്റാഫ് സെക്രട്ടറി ജോസ്, ബൈജു, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ വൃന്ദ, വാര്‍ഡ് കൗണ്‍സിലര്‍ അനു എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.