Breaking News

പാപനാശത്ത് സുഗതകുമാരി ടീച്ചറുടെ ചിതാഭസ്മം ഒഴുക്കി

വർക്കല: സുഗതകുമാരി ടീച്ചറുടെ ചിതാഭസ്മം വർക്കല പാപനാശത്ത് ഒഴുക്കുന്നതിനായി കുടുംബാംഗങ്ങൾ ഇന്ന് രാവിലെ എത്തി. ടീച്ചറുടെ സഹോദരി സുജാതദേവിയുടെ ചെറുമകനായ വിഷ്ണുവാണു ചിതാഭസ്മം കടലിൽ ഒഴുക്കിയത് . ടീച്ചറുടെ മകൾ ലക്ഷമി ദേവി, ടീച്ചറുടെ സഹോദരി പുത്രൻ പദ്മനാഭൻ , ചെറുമകൻ വിഷ്ണു, ടീച്ചറുടെ മൂത്തസഹോദരി ഹൃദയകുമാരിയുടെ മകൾ ശ്രീദേവി പിള്ള , ബന്ധുകളായ കേശവൻ കുട്ടി, ഹരീഷ്, ഗീത, ഗാഥ, വിനീത തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു . ചൊവ്വാഴ്ച രാവിലെ അരുവിപ്പുറത്തും ചിതാഭസ്മം ഒഴുക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു .

Related posts

Leave a Reply

Your email address will not be published. Required fields are marked *