Breaking News

സുബ്രഹ്മണ്യം കുമാറിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.

തിരുവനന്തപുരം :- ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ സ്ഥാപക ചെയര്‍മാനായ സുബ്രഹ്മണ്യം കുമാറിന്റെ നിര്യാണത്തില്‍ ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റി അനുശോചിച്ചൂ. ഗണേശോത്സവ ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഡോ.ജി. മാധവന്‍ നായര്‍, ട്രസ്റ്റ് മുഖ്യകാര്യദര്‍ശി എം.എസ്. ഭുവനചന്ദ്രന്‍, ട്രസ്റ്റ് കവീനര്‍ ആര്‍. ഗോപിനാഥന്‍ നായര്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. സാമൂഹിക സാംസ്‌കാരിക രംഗത്ത് നിറഞ്ഞ് നിന്ന വ്യക്തിത്വമായിരുന്നു സുബ്രഹ്മണ്യം കുമാര്‍. ശാസ്താ പ്രൊഡക്ഷന്‍ ബാനറില്‍ സ്വാമി അയ്യപ്പന്‍ പോലെയുള്ള ചലച്ചിത്രം വഴി പുതുതലമുറക്ക് അധ്യാത്മിക ജ്ഞാനം പകർന്നു  നല്‍കാന്‍  അദ്ദേഹത്തിന് കഴിഞ്ഞതായി  ജി. മാധവന്‍ നായര്‍ പറഞ്ഞു.   1997 - ല്‍ ട്രസ്റ്റ് മുഖ്യകാര്യദര്‍ശി എം.എസ് ഭുവനചന്ദ്രനുമായി ചേർന്ന് ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിക്ക് രൂപം നല്‍കി. അദ്ദേഹത്തിന്റെ വിയോഗം ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിക്ക് തീരാനഷ്ടമാണ് ഉണ്ടാക്കിയത് എന്ന് ഭുവനചന്ദ്രന്‍ പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *