
കോഴിക്കോട്: സി.ബി.ഐക്ക് നല്‍കിയിരുന്ന പൊതുസമ്മതം പിന്‍വലിക്കുക വഴി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്നത് സ്വയരക്ഷക്കുള്ള തന്ത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പൊതുസമ്മതം പിന്‍വലിക്കാനുള്ള മന്ത്രിസഭാ തീരുമാനെത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്‍.
അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീളുന്ന ലക്ഷണമാണ് കാണുന്നത്. മുഖ്യമന്ത്രി കൊള്ളമുതലിന്റെ പങ്കുപറ്റിയെന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. അതാണ് സി.ബി.ഐയെ വിലക്കാന്‍ തീരുമാനിച്ചതിന് പിന്നിലെ യഥാര്‍ത്ഥ വസ്തുത- സുരേന്ദ്രന്‍ പറഞ്ഞു.
അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തതില്‍ കേരളം മൗനം പാലിക്കുകയാണ്. മറ്റേതെങ്കിലും സംസ്ഥാനമായിരുന്നെങ്കില്‍ ഇതാവുമായിരുന്നില്ല അവസ്ഥ. കേരളത്തിന്റെ പ്രതിഷേധം സെലക്ടീവ് ആണെന്നും സുരേന്ദ്രന്‍ പറഞ്ഞു.