
തിരുവനന്തപുരം: കൂത്തുപറമ്പിലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പുഷ്പന്റെ സഹോദരന് പി.ശശിയെപ്പോലെ പതിനായിരക്കണക്കിന് പേര് ബി.ജെ.പിയിലേക്ക് വരുമെന്ന് അഡ്വ.കെ.പി.പ്രകാശ്ബാബു. സ്വര്‍ണ്ണക്കടത്ത്, മയക്കുമരുന്ന് കടത്ത് തുടങ്ങിയ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ സി.പി.എമ്മിനുള്ള ബന്ധത്തില്‍ മനംമടുത്തിരിക്കുകയാണ് സി.പി.ഐ(എം) പ്രവര്‍ത്തകര്‍. വരുംദിവസങ്ങളില്‍ അവരെല്ലാം ബി.ജെ.പിയിലൂടെ ദേശീയതയുടെ, നേരിന്റെ പാതയിലേക്ക് വരുമെന്ന് അദ്ദേഹം പറഞ്ഞു. പി.ശശി ബി.ജെ.പിയിലേക്ക് വന്നതുമായി ബന്ധപ്പെട്ട് ബീക്കണ്‍ ന്യൂസിനോട് ഓണ്‍ലൈനായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.ഐ(എം)ന്റേത് വര്‍ഗ്ഗീയ നിലപാടുകളാണെന്ന് പറഞ്ഞ അദ്ദേഹം കടുത്ത ഭാഷയിലാണ് അതിനെതിരെ പ്രതികരിച്ചത്. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പറഞ്ഞ പാര്‍ട്ടി ഇന്ന് മതന്യൂനപക്ഷ പ്രീണനത്തിനായി വര്‍ഗ്ഗീയത പറയുകയാണ്. പത്ത് വോട്ടിനുവേണ്ടി ഭീകരവാദ സംഘടനകളുമായി കൈകോര്‍ക്കാനും മടിയില്ലാത്ത പാര്‍ട്ടിയായി സി.പി.ഐ(എം) മാറിക്കഴിഞ്ഞു. പല സ്ഥലങ്ങളിലും അങ്ങനെയുള്ള സംഘടനകളുമായി സി.പി.ഐ(എം) അധികാരത്തിനുവേണ്ടി കൂട്ടുകൂടിയിട്ടുണ്ട്. വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിയില്‍ ഇത്രയേറെ പ്രശ്നങ്ങളുണ്ടായിട്ടും വെല്‍ഫെയര്‍ പാര്‍ട്ടിയും പോപ്പുലര്ഫ്രണ്ടുമൊന്നും സി.പി.ഐ(എം)ന് അനുകൂലമായി മൗനമവലംബിക്കുന്നത് അവര്‍ തമ്മിലുള്ള അന്തര്‍ധാരയുടെ തെളിവാണ്-അദ്ദേഹം പറഞ്ഞു.
ഇതൊക്കെ സി.പി.ഐ(എം)-ന്റെ അണികള്‍ വിലയിരുത്തുന്നുണ്ട്. ഫൈസല്‍ കാരാട്ടിനെപ്പോലെ കളങ്കിതരായവരെ പാര്‍ട്ടി പിന്തുണ കൊടുത്ത് മത്സരിപ്പിച്ച് ജയിപ്പിക്കുന്നതും ജനജാഗ്രതാ യാത്രയില്‍ കോടിയേരി ഫൈസലിന്റെ കൂപ്പര്‍ കാര്‍ ഉപയോഗിച്ചതുമൊന്നും അണികള്‍ മറന്നിട്ടില്ല. പുഷ്പന്റെ സഹോദരന് പി.ശശിയെപ്പോലെ സി.പി.ഐ(എം) അണികള്‍ ഇതൊക്കെ ചിന്തിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്. പ്രളയദുരിതാശ്വാസ ഫണ്ടില്‍പ്പോലും കയ്യിട്ടുവാരുന്നവരെ സംരക്ഷിക്കുന്നതുള്‍പ്പെടെയുള്ള സി.പി.ഐ(എം)ന്റെ ജനദ്രോഹ നടപടികളില്‍ മനംമടുത്തിരിക്കുന്ന ഒരു വലിയ സമൂഹം നാളെയുടെ പ്രതീക്ഷയായി ബി.ജെ.പിയെയാണ് കാണുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.