
തിരുവനന്തപുരം: ബാര്‍ കോഴക്കേസ് വീണ്ടും വിവാദമാക്കി ബിജു രമേശ്. കെ.എം.മാണിക്കെതിരായ ബാര്‍ കോഴക്കേസ് പിന്‍വലിക്കാന്‍ ജോസ്.കെ.മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തെന്നാണ് ബിജു രമേശിന്റെ ആരോപണം. ആദ്യം ഭീഷണിപ്പെടുത്തിയെന്നും, പിന്നീട് പണം വാഗ്ദാനം ചെയ്തുവെന്നും പറഞ്ഞ അദ്ദേഹം ബാറുടമ ജോണ്‍ കല്ലാട്ടിന്റെ ഫോണിലാണ് ജോസ് കെ.മാണി സംസാരിച്ചതെന്നും വെളിപ്പെടുത്തി. ഈ സമയം തന്നോടൊപ്പം നിരവധി ബാറുടമകള്‍ ഉണ്ടായിരുന്നുവെന്നും ബിജു രമേശ് പറഞ്ഞു.
ബാര്‍ കോഴക്കേസില്‍ കെ.എം.മാണിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗൂഢാലോചന നടത്തിയെന്ന് കേരള കോണ്‍ഗ്രസിനുവേണ്ടി സ്വകാര്യ ഏജന്‍സി തയാറാക്കിയ റിപ്പോര്‍ട്ട് ഇന്നലെ പുറത്തുവന്നിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ഇത് അറിയാമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ബാര്‍ കോഴക്കേസ് വീണ്ടും ചര്‍ച്ചാവിഷയമാക്കിക്കൊണ്ട് ബിജു രമേശ് രംഗത്തുവന്നത്.