
കൊല്ലം: കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത കേസില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദ്, ഭര്‍ത്താവ് അസ്ഹറുദ്ദീന്, ഭര്‍തൃമാതാവ് ആരിഫാ ബീവി എന്നിവര്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നു പ്രതിശ്രുത വരന് ഹാരിസ് പിന്മാറിയതിനെ തുടര്‍ന്നാണ് റംസി ആത്മഹത്യ ചെയ്തത്. കേസില്‍ അറസ്റ്റിലായ ഹാരിസിന്റെ സഹോദരന്റെ ഭാര്യയാണ് സീരിയല്‍ നടിയായ ലക്ഷ്മി പ്രമോദ്.
വര്‍ഷങ്ങളോളം റംസിയുമായി പ്രണയത്തിലായിരുന്ന ഹാരിസ് വിവിഹ നിശ്ചയത്തിന് ശേഷം സാമ്പത്തികമായി മെച്ചപ്പെട്ട വിവാഹ ആലോചന വന്നപ്പോള്‍ റംസിയെ ഒഴിവാക്കുകയായിരുന്നു. ഇതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തു എന്നാണ് കേസ്. റംസി മൂന്നു മാസം ഗര്‍ഭിണിയായിരിക്കേ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം നടത്താനായി വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ചമച്ച കേസിലും നടി ലക്ഷ്മി പ്രമോദിനെതിരെ പരാതി ഉണ്ടായിരുന്നു.