Breaking News

സനൂപ് വധം: മുഖ്യപ്രതി നന്ദന്‍ പിടിയില്‍

സനൂപ്‌

തൃശ്ശൂര്‍: തൃശൂര്‍ ചിറ്റിലങ്ങാട് സി.പി.എം. നേതാവിനെ കുത്തിക്കൊന്ന കേസില്‍ മുഖ്യപ്രതി പിടിയില്‍. ഇന്ന് ഉച്ചയോടെയാണ് മുഖ്യപ്രതിയായ ചിറ്റിലങ്ങാട് സ്വദേശി തറയില്‍ വീട്ടില്‍ നന്ദനെ(48) പോലീസ് സംഘം പിടികൂടിയത്. നേരത്തെ ഇയാളുടെ ഭാര്യവീട്ടിലും മറ്റു കേന്ദ്രങ്ങളിലും പോലീസ് റെയ്ഡ് നടത്തുകയും പാസ്‌പോര്‍ട്ടും മറ്റ് രേഖകളും പിടിച്ചെടുക്കുകയും ചെയ്തു.
സി.പി.എം. പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നന്ദന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. പ്രതികള്‍ ആര്‍.എസ്.എസ്-ബി.ജെ.പി. പ്രവര്‍ത്തകരാണെന്നാണ് സി.പി.എം നേതാക്കളുടെ ആരോപണം. എന്നാല്‍ പ്രതികളുമായി ബി.ജെ.പിക്കോ ആര്‍.എസ്.എസ്സിനോ ബന്ധമില്ലെന്ന് ബി.ജെ.പി. നേതാക്കളും പ്രതികരിച്ചു.
ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിനിടെയുണ്ടായ ആക്രമണമാണ് സനൂപിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് നല്‍കുന്ന സൂചന. ചിറ്റിലങ്ങാട് കരിമ്പനയ്ക്കല്‍ വീട്ടില്‍ സജീഷ്, അരണംകോട്ട് വീട്ടില്‍ അഭയ്ജിത്ത് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ഞായറാഴ്ച രാത്രി എയ്യാല്‍, ചിറ്റിലങ്ങാടുണ്ടായ ആക്രമണത്തിലാണ് സനൂപ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ പരിക്കേറ്റ സനൂപിന്റെ മൂന്ന് സുഹൃത്തുക്കള്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *