
കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കസ്റ്റംസ് കസ്റ്റഡിയിലെത്ത കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. 24 മണിക്കൂറോളം ചോദ്യം ചെയ്യല്‍ നടന്നെങ്കിലും അറസ്റ്റിലേക്ക് പോവുന്ന തരത്തിലുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് കസ്റ്റംസ് നല്‍കുന്ന വിവരം.
സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളായ റമീസിന്റെയും സന്ദീപിന്റെയും സ്വപ്‌നയുടെയും മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ഫൈസലിനെ കഴിഞ്ഞ ദിവസം രാവിലെ വീട്ടിലെത്തി കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ഇദ്ദേഹം എംഡിയായ കൊടുവള്ളിയിലെ കിംസ് ആശുപത്രിയിലും പരിശോധന നടന്നിരുന്നു. തുടര്‍ന്ന് ഇന്ന് അറസ്റ്റിനുള്ള സാധ്യതയും പറഞ്ഞിരുന്നുവെങ്കിലും ഉച്ചയോടെ വിട്ടയക്കുകയായിരുന്നു.